1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 19, 2011

മോര്‍ട്ട്ഗേജ് മാര്‍ക്കറ്റില്‍ അടുമുടി പിടിച്ചുലയ്ക്കുന്ന പരിഷ്ക്കാരങ്ങളുമായി ഫിനാന്‍ഷ്യല്‍ സര്‍വീസസ്‌ അതോറിറ്റി രംഗത്ത്‌…. കണ്ണുമടച്ച് വീടുവാങ്ങാന്‍ വായ്പ കൊടുക്കുന്ന ബാങ്കുകളുടെ മേല്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതാണ് പുതിയ പരിഷ്ക്കാരം.ഭാവിയില്‍ പലിശനിരക്ക് കൂടുമ്പോഴും തിരിച്ചയ്ടയ്ക്കാന്‍ കഴിയുന്നവര്‍ക്ക്‌ മാത്രം മോര്‍ട്ട്ഗേജ് നല്‍കിയാല്‍ മതി എന്ന നയമാണ് നടപ്പില്‍ വരുത്താന്‍ ഉദ്ദേശിക്കുന്നത്.ഈ പരിഷ്ക്കാരം നടപ്പിലായാല്‍ താഴ്ന്ന വരുമാനക്കാരെ സംബന്ധിച്ചിടത്തോളം മോര്‍ട്ട്ഗേജ് കിട്ടാക്കനിയാവുമെന്നാണ് നിരീക്ഷകര്‍ പറയുന്നത്.

ഇപ്പോള്‍ നിലവിലുള്ള കുറഞ്ഞ പലിശനിരക്ക്‌ പുതുതായി വീട് വാങ്ങുന്നവരെ സഹായിക്കുന്നുണ്ടെങ്കിലും ഇത്തരക്കാര്‍ക്ക് ഭാവിയില്‍ പലിശ കൂടുമ്പോഴും ല്‍ തിരിച്ചടയ്ക്കാന്‍ തക്കതായ വരുമാനം ഉണ്ടെങ്കില്‍ മാത്രം ലോണ്‍ നല്‍കിയാല്‍ മതി എന്നാണ് എഫ് എസ് എ -യുടെ നിലപാട്‌.. ..ഹൌസിംഗ് മാര്‍ക്കെറ്റിലെ വില കൂടിയില്ലെങ്കിലും ലോണ്‍ അടയ്ക്കാന്‍ കഴിയണം.ഓരോ വ്യക്തിയുടെയും വരുമാനവും ചിലവും തമ്മില്‍ വ്യക്തമായി താരതമ്യം ചെയ്യുകയും ലോണ്‍ തിരിച്ചടയ്ക്കാന്‍ ആവശ്യമായ തുക മിച്ചമുണ്ടെന്ന്‍ ഉറപ്പുവരുത്തുകയും വേണം.ബാങ്കുകള്‍ ചിലവു കണക്കാക്കുമ്പോള്‍ വീട്ടിലെ ഗാര്‍ഹിക ബില്ലുകള്‍,വസ്ത്രം.കുട്ടികളുടെ നോക്കാനുള്ള ചിലവ്,വിനോദം തുടങ്ങിയ കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് എഫ് എസ് എ നിര്‍ദേശിക്കുന്നു.

ഹൌസിംഗ് മാര്‍ക്കെറ്റിലെ തകര്‍ച്ച മൂലം ബാങ്കുകള്‍ക്ക് വന്‍ നഷ്ട്ടം ഉണ്ടായത് സാമ്പത്തിക മാന്ദ്യത്തിന്‍റെ മുഖ്യ കാരണങ്ങളില്‍ ഒന്നായിരുന്നു.വീടുവില ഉയര്‍ന്നു നിന്ന നാളുകളില്‍ വീടിന്റെ വിലയേക്കാള്‍ ഇരുപത്തഞ്ചു ശതമാനം വരെ കൂടുതല്‍ തുക ലോണ്‍ നല്‍കാന്‍ ചില ബാങ്കുകള്‍ തയ്യാറായിരുന്നു.എന്നാല്‍ വീടുവില ഇടിഞ്ഞപ്പോള്‍ പല ബാങ്കുകളെയും രക്ഷിക്കാന്‍ സര്‍ക്കാരിന് രംഗത്തിറങ്ങേണ്ടി വന്നിരുന്നു.നികുതിദായകരുടെ പണമായിരുന്നു ബാങ്കുകളെ തകര്‍ച്ചയില്‍ നിന്നും രക്ഷിക്കാന്‍ ഉപയോഗിച്ചത്.ഇത്തരത്തില്‍ ബാങ്കുകളുടെ നിരുത്തരവാദപരമായ ഇടപാടുകള്‍ക്ക് കടിഞ്ഞാണിടാനാണ് സര്‍ക്കാര്‍ എഫ് എസ് എ -യെക്കൊണ്ട്‌ മോര്‍ട്ട്ഗേജ് മാര്‍ക്കെറ്റില്‍ കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ട് വരുന്നത്.

ശരാശരിയോ അതില്‍ താഴെയോ വരുമാനമുള്ള മലയാളികളെ ഈ പരിഷ്ക്കാരം ദോഷകരമായി ബാധിക്കും.ശമ്പളം കുറവും ചിലവു കൂടുതലും ആണെങ്കില്‍ മോര്‍ട്ട്ഗേജ് കിട്ടാക്കനിയാവും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.