മാഞ്ചസ്റ്റര്‍: യുകെയിലെ ഏറ്റവും വലിയ മലയാളി ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘാടകരായ മാഞ്ചസ്റ്റര്‍ ഫ്രണ്ട്സ് സ്പോര്‍ട്ടിംഗ് ക്ലബ് സംഘടിപ്പിക്കുന്ന ഫ്രണ്ട്സ് കപ്പ് 2012 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ആവേശകരമായ പ്രതികരണം. ജൂണ്‍ മൂന്ന്, നാല് തീയ്യതികളില്‍ മാഞ്ചസ്റ്റര്‍ പാര്‍സ്വുഡ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ ആണ് ഓള്‍ യുകെ മലയാളി ക്രിക്കറ്റ് ടൂര്‍ണമെന്റ് നടത്തുന്നത്.
ക്രിക്കറ്റ് ക്ലബ് ലീഗ് മത്സരങ്ങളില്‍ പങ്കെടുക്കുന്ന ടീമുകളുടെ അഭ്യര്‍ത്ഥന മാനിച്ചും പരമാവധി ടീമുകളെ ഉള്‍പ്പെടുത്തുക എന്ന ലക്ഷ്യം വെച്ചും ആണ് മുന്‍പ് തീരുമാനിച്ച തീയ്യതികളില്‍ ചെറിയ മാറ്റം വരുത്തിയതെന്ന് സംഘാടകര്‍ അറിയിച്ചു. ജൂണ്‍ 2,3,4,5 ദിവസങ്ങള്‍ അവധി ദിവസങ്ങള്‍ ആയതിനാല്‍ ഇത് എല്ലാവര്ക്കും സൗകര്യപ്രദമാണ്.
മത്സര വിജയികളെ കാത്തിരിക്കുന്നത് ആകര്‍ഷകമായ സമ്മാനങ്ങളാണ് ഒന്നാം സമ്മാനം ട്രോഫിയും 501 പൌണ്ടുമാണ്. രണ്ടാം സമ്മാനം 251 പൌണ്ടും ഒപ്പം ബെസ്റ്റ് ബൌളര്‍, ബെസ്റ്റ് ബാറ്റ്സ്മാന്‍, ബെസ്റ്റ് ഓള്‍റൌണ്ടര്‍ എന്നീ പ്രിസുകളും നല്‍കുന്നതാണ്.
ഇനിയും പേര്‍ രെജിസ്റ്റര്‍ ചെയ്യാനുള്ള ടീമുകള്‍ എത്രയും പെട്ടെന്ന് താഴെ പറയുന്ന ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടുക. വിനോദ് മാര്‍ക്കോസ്- 07958143660, അനില്‍ അധികാലം – 07912411072
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല