1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 19, 2015

സ്വന്തം ലേഖകന്‍: പൂനെ ഫിലിം ഇന്‍സ്റ്റിട്യൂട്ടിലെ വിദ്യാര്‍ഥി സമരം നൂറു ദിവസം തികക്കുന്നു, പ്രശ്‌നപരിഹാരം ഇപ്പോഴും അകലെ. ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി സ്ഥാനത്ത് നിന്നും ഗജേന്ദ്ര ചൗഹനെ മാറ്റുന്നതടക്കം ഉന്നയിച്ച ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കും വരെ നിരാഹര സമരം തുടരാനാണ് വിദ്യാര്‍ത്ഥികളുടെ തീരുമാനം. അതേസമയം വിദ്യാര്‍ത്ഥികളുമായി ഉപാധി രഹിത ചര്‍ച്ചക്ക് തയ്യാറാണെന്ന് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ വ്യക്തമാക്കിയത് നേരിയ പ്രതീക്ഷ ഉണര്‍ത്തിയിട്ടുണ്ട്.

പൂനെ ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനായി സിനിമ, സീരിയല്‍ നടന്‍ ഗജേന്ദ്ര ചൗഹാനെ നിയമിച്ചതും പാഠ്യപദ്ധതിയില്‍ മാറ്റങ്ങള്‍ വരുത്തിയതുമാണ് വിദ്യാഥികളെ സമരത്തിനിറക്കിയത്. സമരത്തെ തുടര്‍ന്ന് സര്‍ക്കാര്‍ വിദ്യാര്‍ത്ഥികളുമായി നടത്തിയ മൂന്ന് ചര്‍ച്ചകളും പരാജയമായിരുന്നു. ഉന്നയിച്ച ആവശ്യങ്ങളില്‍ ഉപാധി രഹിത ചര്‍ച്ച വേണമെന്നാണ് വിദ്യാര്‍ത്ഥികള്‍ തുടക്കം മുതലേ ആവശ്യപ്പെട്ടിരുന്നത്.

ഒടുവില്‍ ഉപാധി രഹിത ചര്‍ച്ചക്ക് തയ്യാറാണെന്ന് വ്യക്തമാക്കി കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം കഴിഞ്ഞ ദിവസമയച്ച കത്ത് അംഗീകരിച്ച വിദ്യാര്‍ത്ഥികള്‍, നിലപാട് സര്‍ക്കാരിനെ എഴുതി അറിയിച്ചിട്ടുണ്ട്.എന്നാല്‍ ആവശ്യങ്ങള്‍ അംഗീകരിക്കും വരെ നിരാഹാരം തുടരാനാണ് വിദ്യാര്‍ത്ഥികളുടെ തീരുമാനം.

നിരാഹാരത്തിലായിരുന്ന രണ്ട് വിദ്യാര്‍ത്ഥികളെ ഇതിനകം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുമുണ്ട്. ജൂലൈ 25 ന് സിനിമ പ്രവര്‍ത്തകരും കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയും ചേര്‍ന്ന് വിദ്യാര്‍ത്ഥികളുമായി നടത്തിയ ചര്‍ച്ചയാണ് ഏറ്റവും ഒടുവില്‍ നടന്നത്. സര്‍ക്കാര്‍ ഉപാധികള്‍ മുന്നോട്ട് വച്ചതോടെ ഈ ശ്രമം ഫലം കാണാതെ പിരിയുകയായിരുന്നു.

ഭരണ നിര്‍വ്വഹണം മാത്രം ഗജേന്ദ്ര ചൗഹാനെ ഏല്‍പ്പിച്ച് സംവിധായകനായ രാജ്കുമാര്‍ ഹിറാനിയെ അക്കാദമിക് തലവനാക്കാമെന്നായിരുന്നു സര്‍ക്കാരിന്റെ നിര്‍ദേശം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.