അടിക്കടിയുണ്ടാകുന്ന ഇന്ധന വില വര്‍ദ്ധനവ് ബ്രിട്ടനില്‍ ജനജീവിതത്തെ സാരമായി തന്നെ ബാധിച്ചിട്ടുണ്ട് എന്നാല്‍ വാഹന ഉടമകള്‍ക്ക് അല്‍പ്പം ആശ്വാസം പകരുന്ന ഒരു റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത് പക്ഷെ ആശ്വാസം റൂറല്‍ ഏരിയയില്‍ പെടുന്ന ഡ്രൈവര്‍മാര്‍ക്കാണെന്ന് മാത്രം, കാരണം പെട്രോള്‍ ലിറ്ററിന് 5 പെന്‍സ് കുറയാന്‍ പോകുന്നത് റൂറല്‍ ഏരിയകളില്‍ ആണെന്നത് കൊണ്ട് തന്നെ.
യൂറോപ്യന്‍ യൂണിയന് നേതാക്കള്‍ ഇന്ധന വിലയില്‍ ഡിസ്കൌണ്ട് നല്കാന് സര്‍ക്കാരിന് അനുവാദം കൊടുത്തതിനെ തുടര്‍ന്നാണ് ഇപ്പോള്‍ ജനങ്ങള്‍ക്ക് അല്‍പ്പമെങ്കിലും ആശ്വാസം പകരുന്ന വിലകുറവ് മാര്‍ച്ച് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരാന്‍ പോകുന്നത്.
സ്കോട്ട്ലാണ്ടിലെ വെസ്റ്റ് കോസ്റ്റ് ദ്വീപുകള്‍ സില്ലി എന്നിവിടങ്ങളിലും ഈ വിലകുറച്ചില് ഉണ്ടാകും. നിലവില്‍ ഇവിടങ്ങളിലാണ് പെട്രോളിന് വില ഏറ്റവും കൂടുതല്‍. ചാന്‍സലര്‍ ജോര്‍ജ് ഓസ്ബോണ്‍ ഫൂയില്‍ ഡൂട്ടി വര്‍ദ്ധനവ് പിന്‍വലിക്കാന്‍ പോകുകയാണെന്ന് കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു. എന്തായാലും ഈ തീരുമാനത്തെ ട്രഷറി സെക്രട്ടറി അടക്കം നിരവധി പേര് സ്വാഗതം ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല