സ്വന്തം ലേഖകന്‍: ഫുജൈറയിലും യുഎഇയിലെ വടക്കന്‍ എമിറേറ്റുകളിലും പേമാരി, പലയിടത്തും വെള്ളപ്പൊക്കം. തോരാത്ത മഴയില്‍ ഫുജൈറയില്‍ ആറോളം വീടുകള്‍ വെള്ളത്തിനടിയിലായി. റോഡുകളില്‍ വെള്ളം കയറിയതിനാല്‍ പലയിടങ്ങളിലും ഗതാഗതം തടസപ്പെട്ടു.
സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ വീടുകളിലും റോഡുകളിലും കയറിയ വെള്ളം പമ്പ് ചെയ്ത് മാറ്റി. ഫുജൈറയിലെ പ്രധാന റോഡുകളില്‍ പലതും കനത്ത മഴയില്‍ വെള്ളം കയറി ഗതാഗത യോഗ്യമല്ലാതായിട്ടുണ്ട്. പുലര്‍ച്ചയോടെ റോഡുകളിലെ വെള്ളം മാറ്റി ഗതാഗതം പുനസ്ഥാപിച്ചു.
ഫുജൈറയില്‍ മാത്രമല്ല പല വടക്കന്‍ എമിറേറ്റുകളിലും മഴ ശക്തമാണ്.പേമാരിയെ തുടര്‍ന്ന് വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കുമുണ്ടായ നാശനഷ്ടം എത്രയും വേഗം പരിഹരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പിലെ സാങ്കേതിക വിഭാഗം അറിയിച്ചു.
ഡാമുകളുടേയും മറ്റും അറ്റകുറ്റപ്പണി ഉള്‍പ്പടെയുള്ള കാലാനുസൃതമായി ചെയ്ത് തീര്‍ക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ഡോ അബ്ദുള്ള ബെല്‍ഹേവ് അല്‍ നൈമി പറഞ്ഞു. വടക്കന്‍ എമിറേറ്റുകളിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ പൊതുമരാമത്ത് വകുപ്പ് പരമാവധി ശ്രമിയ്ക്കുമെന്നും അദ്ദേഹം അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല