1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 18, 2011

ഡെന്നിസ് വഞ്ചിത്താനം

കൊല്‍ക്കത്തയിലെ എ.എം.ആര്‍.ഐ ആസ്പത്രിയിലുണ്ടായ അഗ്നിബാധയില്‍ ധീരമരണം വരിച്ച മലയാളി നെഴ്സുമാരായ ഉഴവൂര്‍ മാചെരില്‍ പരേതനായ രാജപ്പന്റെ മകള്‍ രമ്യ(24) ,കൊതനെല്ലൂര്‍ പുളിക്കല്‍ കുഞ്ഞുമോന്റെ മകള്‍ വിനീത(മണിക്കുട്ടി-23) എന്നിവര്‍ക്ക് യു കെ മലയാളികളുടെ പ്രണാമം.മറ്റുള്ളവര്‍ക്കായി സ്വന്തം ജീവന്‍ ഉപേക്ഷിച്ച ഈ ധീരധീരവനിതകള്‍ക്ക് സഹായ ഹസ്തം നല്‍കുന്നതിലൂടെ കാരുണ്യത്തിന്റെ ഉറവ വറ്റാത്ത മനസുകള്‍ ഇനിയും യു കെയില്‍ ബാക്കിയുണ്ടെന്ന് തെളിയിക്കുകയാണ് യു കെ മലയാളികള്‍…. .

അപകടത്തില്‍ മരിച്ച രണ്ടു യുവതികളുടെയും കുടുംബം ദുരിതക്കയത്തിലാണ് എന്നറിഞ്ഞ യു കെ മലയാളികള്‍ അവരുടെ കുടുംബത്തിനായി സഹായം ഒരുക്കുന്നതിനായുള്ള തീവ്ര ശ്രമത്തിലാണ്.ഉഴവൂര്‍ സംഗമം,കൊതനെല്ലൂര്‍ സംഗമം തുടങ്ങിയ സംഘടനകള്‍ നേതൃത്വം നല്‍കുന്ന ഈ സംരഭത്തിന് കവന്‍ട്രി കേരളാ കമ്യൂണിറ്റി,മിഡ്‌ലാന്‍ഡ്സ് കേരള അസോസിയേഷന്‍ തുടങ്ങി നിരവധി സംഘടനകള്‍ പിന്തുണ നല്‍കുകയും ചെയ്തിട്ടുണ്ട്.

ഉഴവൂര്‍ സംഗമം നടത്തുന്ന ധനശേഖരണത്തില്‍ പങ്കാളികളാവാന്‍ സന്മനസുള്ളവര്‍ താഴെപ്പറയുന്ന ബാങ്ക് അക്കൌണ്ടിലേക്ക് പണം നിക്ഷേപിക്കാന്‍ ബന്ധപ്പെട്ടവര്‍ അറിയിക്കുന്നു.

Account Name : Uzhavoor Sangamam
Bank : HSBC
Sort Code : 40 28 06
Ac No : 14289056
Reference : Remya/Vineetha

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക

ഡെന്നിസ് വഞ്ചിതാനം – 07971208187

പയസ്‌ മലെമുണ്ടക്കല്‍ 078865 04516

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.