സാനു ജോസഫ്: ഈ മാസം അഞ്ചിന് ബര്‍മിംഗ്ഹാമിനടുത്ത് വോള്‍വര്‍ ഹാംപ്ടണില്‍ ഹൃദയാഘാതം മൂലം മരണമടഞ്ഞ പിറവം നെച്ചൂര്‍ സ്വദേശി ജോര്‍ജ് ആഷ ദമ്പതികളുടെ മകള്‍ മിയ ജോര്‍ജിന്റെ സംസ്‌ക്കാരം വ്യാഴാഴ്ച (25.08.2016) നടക്കും.
വോള്‍വര്‍ഹാമ്പ്ടന്‍ ന്യൂ ക്രോസ് ആശുപത്രിക്ക് സമീപമുള്ള സെന്റ് പാട്രിക് പള്ളിയില്‍ നാളെ ഉച്ചയ്ക്ക് ഒരുമണിക്ക് പൊതു ദര്‍ശനവും സംസ്‌ക്കാര ശുശ്രൂഷകളും ആരംഭിക്കും.പള്ളിയിലെ ശുശ്രൂഷകള്‍ക്ക് യാക്കോബായ സിറിയന്‍ വൈദികരായ ഫാദര്‍ ജോര്‍ജ് ചേന്നോത്ത്,ഫാദര്‍ ഫിലിപ്പ് ,ഇടവക വികാരി ഫാദര്‍ ഡേവിഡ് എന്നിവര്‍ നേതൃത്വം നല്‍കും. തുടര്‍ന്ന്! രണ്ടു മണിക്ക് വോള്‍വര്‍ഹാമ്പ്ടനിലെ പെന്നിലുള്ള കുട്ടികളുടെ സെമിത്തേരിയില്‍ നടക്കും.ബന്ധുമിത്രാദികള്‍ ഇതൊരു അറിയിപ്പായി സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
പള്ളിയുടെ വിലാസം
St. Ptarick Church ,
299 Wolverhampton Rd, Wolverhampton WV10 0QQ
സെമിത്തേരിയുടെ വിലാസം
Penn Cemetery,
Vicarage Road,
Wolverhampton
WV4 5HR.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല