1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 30, 2016

അനീഷ് ജോണ്‍: നവജാത ശിശു ജോവാനയുടെ സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 11.30 നു ടോണ്ടന്നില്‍. യുകെ സോമേര്‍സെറ്റിലെ ഷിജോ, ഷൈനി ദമ്പതികളുടെ മൂന്നു ആഴ്ച പ്രായമായ ജോവന്നയാണ് കഴിഞ്ഞ ഞായറാഴ്ച കര്‍ത്താവില്‍ നിദ്ര പ്രാപിച്ചത്. കേരളത്തില്‍ കണ്ണൂരിലെ ചുങ്കക്കുന്നു ഇടവകാംഗമായ പൂതനപ്പാറയില്‍ തോമസ്& കുട്ടിയമ്മ ദമ്പതികളുടെ ഇളയമകനാ ണ് ഷിജോ. ഷിജോ ക്കു ജോഅന്നയെ കൂടാതെ ജോസിയ, ജെറമിയ, ജെന്‍സണ്‍ എന്നീ മൂന്നു കുട്ടികളാണുള്ളത്.
ഗര്‍ഭാവസ്ഥയില്‍ തന്നെ ഹൃദയസംബന്ധമായ ഗുരുതര അവസ്ഥ ഉണ്ടായിരുന്നു എങ്കിലും ജനനശേഷം പാലിയേറ്റീവ് കെയര്‍ തുടര്‍ന്ന് പോരുകയായിരുന്നു.ശവസംസ്‌കാരച്ചടങ്ങുകള്‍ ടൗണ്‍ടോണില്‍ തന്നെ നടത്തുവാനാണ് മുന്‍പ് നിശയിച്ചിരിക്കുന്നത്.ജോവന ഷിജോയുടെ സംസ്‌കാര ശുശ്രൂഷകള്‍ 30 സെപ്റ്റംബര്‍ വെള്ളിയഴ്ച 11.30 ന് സെ.ജോര്‍ ജസ് കത്തോലിക്ക ദേവാലയത്തില്‍ആരംദിക്കുന്നതും തുടര്‍ന്ന് ഒരു മണിക്ക് ടോണ്‍sണ്‍ ക്രിമറ്റോറിയത്തില്‍സംസ്‌കരിക്കുന്നതാണ് എന്നറിയിച്ചു കൊള്ളുന്നു . സുഹൃത്തുക്കളും ബന്ധു മിത്രാദികളും ഇതൊരു അറിയിപ്പായി കാണണം എന്ന് മാതാപിതാക്കള്‍ അറിയിച്ചു. വിലാസം/ post code TA13NN.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.