ബാലകൃഷ്ണൻ ബാലഗോപാലൻ (കെന്റ്): ജനുവരി 11 ന് കെന്റിൽ അന്തരിച്ച മാധവൻ പിള്ളയുടെ (81) സംസ്കാര ചടങ്ങുകൾ ഫെബ്രുവരി 5 ന് വൈകുന്നേരം 4.15 ന് കെന്റിലെ വിൻറ്റേഴ്സ് പാർക്ക് ശ്മശാനത്തിൽ (Vinters Park Crematorium, Bearsted Road, Maidstone Kent, ME14 5LG) നടക്കും.
60 കളിൽ സിംഗപ്പൂരിൽ നിന്ന് എത്തിയതിനുശേഷം മാധവൻ പിള്ളയും ശ്രീമതി വിജയമ്മ പിള്ളയും കുടുംബത്തോടൊപ്പം എഡിൻബർഗ് റോഡ് ചാത്തം കെന്റിൽ താമസിച്ചിരുന്നു. കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ ഇടവ സ്വദേശിയാണ്.
സഹപ്രവർത്തകർക്ക് ‘ജോർജ്ജ് പിള്ള’ എന്നറിയപ്പെടുന്ന മാധവൻ പിള്ള യുകെയിൽ എത്തിയതിനുശേഷം ബ്രിട്ടീഷ് റെയിൽവേയിൽ ജോലി ചെയ്യുകയും 2004 ൽ വിരമിക്കുകയും ചെയ്തു. കോവിഡ് കാരണം നിലവിലുള്ള സാഹചര്യം കണക്കിലെടുത്തു ആദരാഞ്ജലികൾ അർപ്പിക്കാൻ പൊതു സമ്മേളനമുണ്ടാകില്ല.
30 പേർ മാത്രം പങ്കെടുക്കണമെന്ന സർക്കാർ മാർഗ്ഗനിർദ്ദേശങ്ങൾ കാരണം കുടുംബത്തിന് എല്ലാവരേയും സംസ്കാര ചടങ്ങിൽ ഉൾപ്പെടുത്താൻ കഴിയില്ല. അതിനാൽ, രണ്ട് ദിവസങ്ങളിൽ ആദരാഞ്ജലി അർപ്പിക്കാൻ അവസരം ഒരുക്കിയിട്ടുണ്ട്. ആദരാഞ്ജലി അർപ്പിക്കാൻ ആഗ്രഹിക്കുന്നവർക്ക് ചുവടെ സൂചിപ്പിച്ച തീയതികളിലും സമയത്തിലും പാർലർ സന്ദർശിക്കാം.
Doves Funeral Directors, 1 Knightrider Street, Maidstone, Kent, ME15 6LP on the following dates and times:
Friday 29th January 2021: From 2pm to 3pm
Tuesday 2nd February 2021: From 2pm to 3pm
കോവിഡുമായുള്ള നിലവിലെ സാഹചര്യം കാരണം ഞങ്ങളെ നേരിട്ട് സന്ദർശിക്കാൻ പ്രയാസമാണ്. സംസ്‌കാരം അടുത്ത കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും മാത്രമായി പരിമിതപെടുത്തിയിരിക്കുന്നു. അതിനാൽ, നിങ്ങളുടെ പ്രാർത്ഥനയിൽ മാധവൻ പിള്ളയെ ഉൾപെടുത്തുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല