1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 5, 2016

സ്വന്തം ലേഖകന്‍: ജി 20 ഉച്ചകോടിക്കായി ഒബാമയും സംഘവും ചൈനീസ് വിമാനത്താവളത്തില്‍ ഇറങ്ങിയപ്പോള്‍ അരങ്ങേറിയത് നാടകീയ സംഭവങ്ങള്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയും സംഘവും ചൈനീസ് വിമാനത്താവളത്തില്‍ നിന്നും പുറത്തേക്ക് വരുന്ന ചിത്രം പകര്‍ത്താന്‍ ശ്രമിച്ച അമേരിക്കന്‍ മാധ്യമ സംഘത്തെ ചൈനീസ് ഉദ്യോഗസ്ഥന്‍ റിബണ്‍ കെട്ടി തടഞ്ഞതാണ് പ്രശ്‌നങ്ങളുടെ തുടക്കം.

തുടര്‍ന്ന് മാധ്യമ പ്രവര്‍ത്തക ഇത് തങ്ങളുടെ വിമാനവും പ്രസിഡന്റുമാണെന്ന് പറഞ്ഞു. മറുപടിയായി ഇത് ഞങ്ങളുടെ രാജ്യവും വിമാനത്താവളവുമാണെന്ന് ചൈനീസ് ഉദ്യോഗസ്ഥന്‍ തിരിച്ചടിക്കുകയും ചെയ്തു. മാധ്യമ സംഘത്തിലുണ്ടായിരുന്ന റോയിട്ടേഴ്‌സ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ടര്‍ റോബര്‍ട്ട് സംഭവത്തിന്റെ വിഡിയോ ട്വീറ്റ് ചെയ്തു.

റിബണ്‍ ഉയര്‍ത്തി ഒബാമയുടെ അടുത്തേക്ക് പോകാന്‍ ശ്രമിച്ച യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സൂസന്‍ റൈസിനെയും മുതിര്‍ന്ന വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന്‍ ബെന്‍ മറാഡ്‌സിനെയും ഉദ്യോഗസ്ഥര്‍ തടഞ്ഞു.
വാഗ്വാദം കൈയാങ്കളിയിലേക്ക് നീങ്ങുമെന്നായപ്പോള്‍ അധികൃതര്‍ ഇടപെടുകയായിരുന്നു.

പിന്നീട് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയുമൊത്ത് മാധ്യമ പ്രവര്‍ത്തകരെ കണ്ടപ്പോള്‍ സംഭവത്തെക്കുറിച്ച് ഒബാമ പ്രതികരിക്കുകയും ചെയ്തു. മനുഷ്യാവകാശം, പത്രസ്വാതന്ത്ര്യം എന്നീ വിഷയങ്ങളില്‍ ഇരു രാജ്യങ്ങളും വ്യത്യസ്ത നിലപാടാണ് പുലര്‍ത്തുന്നത്. ചൈനയില്‍ ആദ്യമായല്ല ഇത്തരം അനുഭവം. നയതന്ത്രവിഷയങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാധ്യമങ്ങളോട് ഒളിച്ചുവെക്കുന്നതല്ല യു.എസ് നയം.

വിദേശ സഞ്ചാരങ്ങള്‍ക്ക് പോകുമ്പോള്‍ രാജ്യത്തിന്റെ ആദര്‍ശങ്ങള്‍ ഒളിച്ചുവെക്കാതെ പരസ്യപ്പെടുത്തുന്നതാണ് യു.എസ് നയം.
മാധ്യമ പ്രവര്‍ത്തകര്‍ക്ക് കാര്യങ്ങളെക്കുറിച്ച് ഇതിലൂടെ വ്യക്തമായ ധാരണ ലഭിക്കും. ചൈനീസ് പ്രസിഡന്റുമായി ചര്‍ച്ച നടത്തുമ്പോഴും ഇത്തരം അഭിപ്രായവ്യത്യാസങ്ങള്‍ പതിവാണ്. വിദേശ സന്ദര്‍ശന വേളകളില്‍ യു.എസ് പ്രസിഡന്റിനെ അനുഗമിക്കുന്ന വൈറ്റ്ഹൗസ് പ്രതിനിധികളുടെ എണ്ണത്തില്‍ ആതിഥേയ രാജ്യങ്ങള്‍ അസ്വസ്ഥരാകുന്നതില്‍ അത്ഭുതമില്ലെന്നും ഒബാമ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.