സ്വന്തം ലേഖകൻ: അന്‍പതാമത് ജി ഏഴ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഇറ്റലിക്ക് തിരിക്കും. ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലാനിയയുടെ ക്ഷണം സ്വീകരിച്ചാണ് മോദി ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. ഉച്ചകോടിയെ നാളെ മോദി അഭിസംബോധന ചെയ്യും. ജി ഏഴ് നേതാക്കളുമായി ഉഭയകക്ഷി ചര്‍ച്ചകളും നടത്തും.
മൂന്നാമത് പ്രധാനമന്ത്രിയായ ശേഷമുള്ള മോദിയുടെ ആദ്യ വിദേശ സന്ദര്‍ശനമാണ്. ഇന്ന് മുതല്‍ ശനിയാഴ്ച വരെയാണ് ജി ഏഴ് ഉച്ചകോടി. മോദിയുടെ സന്ദർശനത്തിന് തൊട്ടുമുമ്പ് ഇറ്റലിയിൽ ഗാന്ധിജിയുടെ പ്രതിമ തകർത്ത് ഖാലിസ്ഥാൻ വാദികൾ. ജി 7 വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാനാണ് പ്രധാനമന്ത്രി മോദി ഇന്ന് ഇറ്റലി സന്ദർശിക്കുന്നത്. പ്രതിമ തകർത്തതിന് പുറമെ അതിന്റെ ചുവട്ടിൽ ഖാലിസ്ഥാനി തീവ്രവാദി ഹർദീപ് സിങ് നിജ്ജാറിനെ പരാമർശിച്ച് എഴുതിവെക്കുകയും ചെയ്തു.
വിഷയം ബന്ധപ്പെട്ട ഇറ്റാലിയൻ അധികൃതരുമായി ചർച്ച ചെയ്തതായി ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിനയ് മോഹൻ ക്വാത്ര മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ വർഷം ജൂണിൽ ബ്രിട്ടീഷ് കൊളംബിയയിലെ ഗുരുദ്വാരക്ക് പുറത്തുവെച്ച് ഹർദീപ് സിങ് നിജ്ജാർ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. കൊലയുമായി ബന്ധപ്പെട്ട് നാല് ഇന്ത്യൻ പൗരൻമാരെ കാനഡ അസ്റ്റ് ചെയ്തു. നിജ്ജാറിൻ്റെ കൊലയിൽ ഇന്ത്യൻ ഏജന്റുമാരുടെ പങ്കിന് സാധ്യതയുണ്ടെന്ന ആരോപണത്തെ തുടർന്ന് ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധത്തിന് ഉലച്ചിൽ തട്ടിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല