സ്വന്തം ലേഖകന്‍: ജി7 ഉച്ചകോടിയില്‍ ലോകനേതാക്കളും ട്രംപും തമ്മില്‍ വാക്‌പോര് നടന്നതായി വെളിപ്പെടുത്തല്‍; ട്രംപ് ഉപയോഗിച്ചത് പരുഷമായ അധിക്ഷേപം. ജി ഏഴ് ഉച്ചക്കോടിക്കിടെ ജാപ്പനീസ് പ്രസിഡന്റ് ആബെ, ഫ്രഞ്ച് പ്രസിഡന്റ് മക്രോണ്‍ എന്നിവരടക്കമുള്ള നേതാക്കളെ അധിക്ഷേപിച്ച് ട്രംപ് സംസാരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
രണ്ടരക്കോടി മെക്‌സിക്കക്കാരെ ജപ്പാനിലേക്ക് അയച്ച് കൊണ്ട് ഷിന്‍സോ അബയെ അടുത്ത തിരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കാന്‍ കഴിയുമെന്നായിരുന്നു ട്രംപ് പറഞ്ഞത്. യൂറോപ്പിനെ സംബന്ധിച്ച് കുടിയേറ്റം വലിയൊരു വിഷയമാണെന്നും ട്രംപ് പറഞ്ഞു. ഷിന്‍സോ താങ്കള്‍ക്ക് ഇത്തരമൊരു പ്രശ്‌നമില്ല. പക്ഷെ രണ്ടരക്കോടി വരുന്ന മെക്‌സിക്കക്കാരെ അങ്ങോട്ടേക്കയച്ച് താങ്കളെ ഓഫീസില്‍ നിന്ന തുരത്താന്‍ എനിക്കാവും, ട്രംപ് പറഞ്ഞു.
ഷിന്‍സോ അബേയ്ക്ക് പുറമെ ഫ്രഞ്ച് പ്രസിഡന്റ് മാക്രേണിനെയും ട്രംപ് അധിക്ഷേപിച്ചു. ‘നിങ്ങള്‍ ഈ ഇമ്മാനുവേലിനെ അറിയുമായിരിക്കും കാരണം എല്ലാ തീവ്രവാദികളും പാരീസിലാണല്ലോ,’ ഇറാനിലെ തീവ്രവാദ പ്രശ്‌നങ്ങളെ പരാമര്‍ശിക്കവെ ട്രംപ് പറഞ്ഞു.യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ജീന്‍ ക്ലോഡ് ജങ്കറിനെ നീചനായ കൊലയാളി എന്നാണ് ട്രംപ് വിളിച്ചത്. എന്നാല്‍ ആ പരാമര്‍ശം അഭിനന്ദനമായി കരുതുന്നുവെന്നാണ് ക്ലോഡ് തിരിച്ചടിച്ചു,
ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ എല്ലാവരും ട്രംപിന്റെ സംസാരത്തില്‍ അസ്വസ്ഥരായിരുന്നു. പക്ഷെ നയപരമായ രീതിയില്‍ മൗനം പാലിക്കുകയായിരുന്നു എന്നാണ് യൂറോപ്യന്‍ യൂണിയന്‍ അധികൃതര്‍ വാള്‍സ്ട്രീറ്റ് ജേര്‍ണലുമായി നടത്തിയ കൂടിക്കാഴ്ചയില്‍ വെളിപ്പെടുത്തിയത്. ഇറക്കുമതി തീരുവ സംബന്ധിച്ച കടുത്ത അഭിപ്രായഭിന്നത പരിഹരിക്കാനാവാതെയാണ് വികസിത രാജ്യങ്ങളുടെ സമ്മേളനമായ ജി 7 ഉച്ചകോടി സമാപിച്ചത്.
ഉച്ചകോടിയില്‍ വൈകിയെത്തിയ ട്രംപ് സംയുക്ത പ്രസ്താവന പുറപ്പെടുവിക്കും മുമ്പ് വേദിവിട്ടു പോകുകയും ചെയ്തു. അംഗരാജ്യങ്ങളായ കാനഡ, ജര്‍മനി, ജപ്പാന്‍, ഫ്രാന്‍സ്, ഇറ്റലി, ബ്രിട്ടന്‍ എന്നീ രാജ്യങ്ങള്‍ സംയുക്തമായി പുറപ്പെടുവിച്ച പ്രസ്താവനയില്‍ യു.എസ്. ഒപ്പുവെക്കാതിരുന്നതും കല്ലുകടിയായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല