മുന്‍ ലിബിയന്‍ സ്വേച്ഛാദിപതി കേണല്‍ മുഅമ്മര്‍ ഗദ്ദാഫിയുടെ ലൈംഗിക പീഡനത്തിന്റെ കഥകളുമായി പുതിയ പുസ്തകം. സ്കൂള്‍ കുട്ടികളെ വരെ തട്ടിക്കൊണ്ടുപോയി തന്റെ ലൈംഗിക അടിമകളാക്കി പീഡിപ്പിച്ച കഥകളാണ് പുസ്തകത്തിലുളളത്. വര്‍ഷങ്ങളായി ഗദ്ദാഫിയുടെ തടവില്‍ കഴിഞ്ഞ പെണ്‍കുട്ടികളുമായി ഫ്രഞ്ച് പത്രമായ ലാ മോണ്ടേയുടെ റിപ്പോര്‍ട്ടര്‍ അനിക് കൊജീന് നടത്തിയ അഭിമുഖങ്ങളാണ് പുസ്തകമായി ഇറങ്ങുന്നത്.
കുട്ടികളെ ആയിരുന്നു ഗദ്ദാഫി തന്റെ ലൈംഗിക ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്നവരില്‍ അധികവും. സ്കൂളുകളില്‍ നിന്നും വരെ കുട്ടികളെ പിടിച്ചുകൊണ്ടു വന്ന് തടവില്‍ പാര്‍പ്പിച്ച് ഗദ്ദാഫി തന്റെ ലൈംഗിക അടിമകളാക്കിയിരുന്നു. പലരും ദിവസത്തില്‍ പല തവണ റേപ്പ് ചെയ്യപ്പെട്ടു. ഇമെയിലുകള്‍ പരിശോധിക്കുമ്പോള്‍ പോലും ഇയാള്‍ ഇവരുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടു. ഗദ്ദാഫിയുടെ അടിമകളായിരുന്ന പെണ്‍കുട്ടികളില്‍ പലരും ഭീകരമായ അനുഭവങ്ങളിലൂടെയാണ് കടന്നുപോയതെന്ന് കൊജീന് വിശദീകരിക്കുന്നു.
പതിനഞ്ച് വയസ്സുളളപ്പോഴാണ് സോറായ എന്ന പെണ്‍കുട്ടിയെ ഗദ്ദാഫിയുടെ ടാലന്റ് സ്കൗട്ട് എന്ന സംഘം സ്്കൂളില്‍ നിന്ന് ബലമായി തട്ടിക്കൊണ്ട് വന്നത്. സ്കൂള്‍ സന്ദര്‍ശനത്തിന് എത്തിയ ഗദ്ദാഫിക്ക് പൂ്ച്ചെണ്ട് കൊടുക്കാന്‍ നിയോഗിക്കപ്പെട്ടതായിരുന്നു സോറായ. തുടര്‍ന്ന് ഗദ്ദാഫിയുടെ പിടിയിലായ ഈ പെണ്‍കുട്ടി നിരവധി തവണ റേപ്പ് ചെയ്യപ്പെട്ടു. 2004 ല്‍ ഗദ്ദാഫിയുടെ പിടിയിലായ സോറായയ്ക്ക് അഞ്ച് വര്‍ഷത്തോളം കഠിനമായ പീഡനങ്ങളാണ് ഏറ്റുവാങ്ങേണ്ടി വന്നത്. ലൈംഗിക ബന്ധത്തിന് വിസമ്മതിച്ചാല്‍ ശക്തമായ ശാരീരിക പീഡനങ്ങളും ഇവര്‍ക്ക് അനുഭവിക്കേണ്ടി വന്നിരുന്നു.
സ്വന്തം സഹോദരനെ വിട്ടുകിട്ടുന്നതിന് വേണ്ടിയാണ് ഹൗദ എന്ന പതിനെട്ടുകാരി ഗദ്ദാഫിയുടെ പിടിയില്‍ അകപ്പെടുന്നത്. ഗദ്ദാഫിയുടെ സൈന്യം പിടികൂടിയ ഹൗദയുടെ സഹോദരനെ മോചിപ്പിക്കുന്നതിന് പകരം ഗദ്ദാഫിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ ഗദ്ദാഫി ഈ പെണ്‍കുട്ടിയെ നിര്‍ബന്ധിക്കുകയായിരുന്നു. തുടര്‍ന്നുളള അഞ്ച് വര്‍ഷം ഭീകരമായ അനുഭവങ്ങളാണ് തന്നെ കാത്തിരുന്നതെന്ന് ഹൗദ കൊജീന് നല്കിയ അഭിമുഖത്തില്‍ പറയുന്നു.
പല കുട്ടികളേയും അടിവസ്ത്രങ്ങള്‍ ധരിക്കാന്‍ മാത്രമാണ് ഇയാള്‍ അനുവദിച്ചിരുന്നത്. അശ്ലീല സിനിമകള്‍ കാണാന്‍ ഇവരെയെല്ലാം നിര്‍ബന്ധിക്കുകയും ചെയ്യുമായിരുന്നു. ഒരു ദിവസം നിരവധി പെണ്‍കുട്ടികളുമായി ഇയാള്‍ ലൈംഗിക ബന്ധത്തിലേര്പ്പെടുമായിരുന്നുവെന്നും പുസ്തകത്തിലുണ്ട്. ഗദ്ദാഫിയുടെ മാളികയിലെ ഇരകള്‍ (പ്രേ: ഇന്‍ ഗദ്ദാഫീസ് ഹാരെം) എന്ന് പേരിട്ടിരിക്കുന്ന പുസ്തകത്തില്‍ ഗദ്ദാഫിയുടെ ഇരകള്‍ എങ്ങനെ സമൂഹത്തില്‍ ഒറ്റപ്പെട്ടു എ്ന്നും വിശദീകരിക്കുന്നുണ്ട്.
ഗദ്ദാഫിയുടെ മരണശേഷം ഇവര്‍ നാടിനും വീടിനും ഭാരമായി തീര്‍ന്നു. ഇവരെ ഏറ്റെടുക്കാന്‍ കുടുംബം വിസമ്മതിച്ചതോടെ പലരും ഒറ്റപ്പെട്ടു. ഗദ്ദാഫിയുടെ ലൈംഗിക അടിമകള്‍ ആയിരുന്നതിനാല്‍ വിവാഹത്തിനും ആരും തയ്യാറാകുന്നില്ല. തന്റെ ജീവത്തില്‍ നേരിട്ട ഏറ്റവും വേദനാജനകമായ അഭിമുഖങ്ങളായിരുന്നു ഇതെന്ന് ഗ്രന്ഥ കര്‍ത്താവായ കൊജീന് വ്യക്തമാക്കുന്നു. ഗദ്ദാഫിയെ സംബന്ധിച്ചിടത്തോളം മറ്റുളളവര്‍ക്ക് മേല്‍ ആധിപത്യം നേടാനുളള ആയുധമായിരുന്നു റേപ്പ്. സ്ത്രീകളെ അനുസരിപ്പിക്കുന്നത് അയാള്‍ക്ക് വളരെ എളുപ്പമായിരുന്നു. എന്നാല്‍ പുരുഷന്മാരെ അനുസരിപ്പിക്കാന്‍ അയാള്‍ അവരുടെ ഭാര്യമാരേയും മക്കളേയും പിടിച്ചെടുത്ത് പീഡിപ്പിച്ചു. കഴിഞ്ഞ ആഴ്ചയാണ് പുസ്തകം പുറത്തിറങ്ങിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല