ലിബിയന്‍ മുന്‍ ഭരണാധികാരി മുവാമര്‍ ഗദ്ദാഫിയുടെ മൃതദേഹം ഖബറടക്കി.ലിബിയന്‍ മരുഭൂമിയിലെ ഒരു രഹസ്യ സ്ഥലത്താണ് മൃതദേഹം മറവു ചെയ്തത്. പരിവര്‍ത്തന സമിതി (എന്‍ടിസി) നേതാക്കളാണ് ഇക്കാര്യമറിയിച്ചത്. ഗദ്ദാഫിക്കൊപ്പം പിടികൂടിയ മകന്‍ മുത്താസിമിന്‍റെയും മൃതദേഹം ഖബറടക്കി. ഗോത്ര നേതാക്കള്‍ സംസ്കാര ചടങ്ങിനു നേതൃത്വം നല്‍കിയതായി റിപ്പോര്‍ട്ട്.
മതാചാരപ്രകാരം അജ്ഞാത കേന്ദ്രത്തിലാണു മൃതദേഹങ്ങള്‍ സംസ്കരിച്ചതെന്ന് അവര്‍ അവകാശപ്പെട്ടു. സുരക്ഷാ കാരണങ്ങളാലാണ് അജ്ഞാത കേന്ദ്രത്തില്‍ കബറടക്കിയതെന്നും വിശദീകരണം. എന്നാല്‍ ഗദ്ദാഫിയുടെ ആരാധകര്‍ സ്മാരകം ഉയര്‍ത്തുന്നതിനു തടയിടാനാണിതെന്നു റിപ്പോര്‍ട്ട്. കഴിഞ്ഞ വ്യാഴാഴ്ചയാണു സിര്‍ട്ടെയില്‍ നിന്നു ഗദ്ദാഫിയെ പിടികൂടിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല