റിബലുകളും നാറ്റോയുമൊക്കെ നടത്തുന്ന ആക്രമണങ്ങളില്‍ ‘മനംനൊന്ത്’ ഗദ്ദാഫി താമസ സ്ഥലം മാറാനൊരുങ്ങുന്നു എന്ന് റിപ്പോര്‍ട്ട്.തലസ്ഥാനമായ ട്രിപ്പോളിയിലെ വസതിയില്‍ നിന്ന് താമസം മാറ്റാന്‍ ഗദ്ദാഫി പദ്ധതിയിടുന്നതായി വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. യു എസ് ഇന്‍റലിജന്‍സിന് കിട്ടിയ റിപ്പോര്‍ട്ട് അനുസരിച്ച് ട്രിപ്പോളിയിലെ കൊട്ടാരത്തില്‍ താന്‍ സുരക്ഷിതനല്ലെന്ന ബോധം ഗദ്ദാഫിയെ അലട്ടുന്നുണ്ടത്രെ.
നാല്‍പ്പതു വര്‍ഷം നീണ്ട ഭരണത്തിനൊടുവില്‍ വലിയ ആഭ്യന്തര എതിര്‍പ്പ് നേരിടുന്ന ഗദ്ദാഫി ഉടന്‍ തന്നെ ട്രിപ്പോളി വിട്ട് മറ്റ് എവിടേക്കെങ്കിലും താമസം മാറിയേക്കും.
എന്നാല്‍ ഗദ്ദാഫി രാജ്യം വിട്ട് പോകാനുള്ള സാധ്യത യു എസ് ഇന്‍റലിജന്‍സ് തള്ളിക്കളയുന്നു. ട്രിപ്പോളിയിലും പുറത്തും ഗദ്ദാഫിക്ക് ഒട്ടേറെ ‘സുരക്ഷിത വസതി’കളുണ്ട്. റിബലുകളെ ഒളിച്ച് താമസിക്കാന്‍ പറ്റുന്ന താവളത്തിലേക്കായിരിക്കും ഗദ്ദാഫി മാറുക
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല