ലിബിയന്‍ നേതാവ് കേണല്‍ മുവമ്മര്‍ ഗദ്ദാഫിയെ കൊലപ്പെടുത്തിയ സംഭവം യുദ്ധക്കുറ്റത്തിന്റെ പരിധിയില്‍ വന്നേക്കാമെന്ന് രാജ്യാന്തര ക്രിമിനല്‍ കോടതിയുടെ ചീഫ് പ്രോസിക്യൂട്ടര്‍ ലൂയി മൊറാനോ ഓക്യാമ്പോ അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്റെ വധത്തിനിടയാക്കിയ സാഹചര്യങ്ങളെക്കുറിച്ച് ഏറെ സംശയങ്ങള്‍ ഇനിയും ദൂരീകരിക്കപ്പെട്ടിട്ടില്ലെന്ന് ഓക്യാമ്പോ പത്രലേഖകരോടു പറഞ്ഞു.
ഒക്ടോബറിലാണ് ലിബിയന്‍ വിമതര്‍ ഗദ്ദാഫിയെ പിടികൂടുന്നത്. ജീവനോടെ പിടികൂടിയ അദ്ദേഹത്തെ വലിച്ചിഴയ്ക്കുന്നതിന്റെയും ആക്രമിക്കുന്നതിന്റെയും വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഗദ്ദാഫിയും പുത്രന്‍ മുന്റാസിമും കൊല്ലപ്പെട്ടതിനെക്കുറിച്ച് അന്വേഷണം നടത്താമെന്ന് ലിബിയയിലെ ദേശീയ പരിവര്‍ത്തനസമിതി സമ്മതിച്ചിട്ടുണ്ട്.
പരിവര്‍ത്തനസമതിയുടെ കസ്റഡിയിലുള്ള ഗദ്ദാഫിയുടെ മറ്റൊരു പുത്രനായ സയിഫ് അല്‍ ഇസ്്ലാം ഗദ്ദാഫിയുടെയും ഇന്റലിജന്‍സ് മേധാവി സെനുസിയുടെയും വിചാരണ നീതിയുക്തമായി നടത്തണമെന്ന് ലിബിയന്‍ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്െടന്ന് ഓക്യാമ്പോ വ്യക്തമാക്കി. ലിബിയയിലെ ആഭ്യന്തരയുദ്ധകാലത്ത് ഗദ്ദാഫി വിരുദ്ധരും നാറ്റോയും യുദ്ധക്കുറ്റങ്ങള്‍ നടത്തിയെന്ന ആരോപണവും അന്വേഷിക്കുമെന്ന് ഓക്യാമ്പോ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല