കൊല്ലപ്പെട്ട ലിബിയന്‍ ഏകാധിപതി ഗദ്ദാഫിയുടെ പിടിയിലായ മകന്‍ സെയ്ഫ്- അല്‍-ഇസ്ലാം ഒരു സ്ത്രീലമ്പടന്‍ ആണെന്ന് മുന്‍ ഭാര്യ. ഉക്രൈന്‍കാരിയായ നാദിയ ആണ് താന്‍ സെയ്ഫിന്റെ മുന്‍ ഭാര്യയാണെന്ന് കാണിച്ച് ഈ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. ഇവര്‍ക്ക് ഇപ്പോള്‍ 39 വയസ്സ് പ്രായമുണ്ട്.
മോസ്കോയിലെ ഒരു നൈറ്റ് ക്ലബ്ബില്‍ ജോലി ചെയ്യുമ്പോഴാണ് അവര്‍ സെയ്ഫിനെ പരിചയപ്പെട്ടത്. ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. തുടര്‍ന്ന് കന്യകാത്വം ‘വീണ്ടെടുക്കാന്‍’ അവര്‍ പാരിസില്‍ ഒരു ശസ്ത്രക്രിയയ്ക്ക് വിധേയയായി. വിവാഹത്തോടെ അവര്‍ ഇസ്ലാം മതം സ്വീകരിക്കുകയും ചെയ്തു. താന്‍ ഒരു സാധാരണ കുടുംബജീവിതമാണ് ആഗ്രഹിച്ചതെന്നും എന്നാല്‍ സെയ്ഫിന് ഒരു പാട് പെണ്ണുങ്ങള്‍ വേണമായിരുന്നു എന്നും ഈ സ്ത്രീ വെളിപ്പെടുത്തുന്നു.
സെയ്ഫ് മയക്കുമരുന്നിന് അടിമയായിരുന്നു. പൊതുസ്ഥലത്ത് വച്ചുള്ള സെക്സിനോട് അയാള്‍ക്ക് താല്പര്യമുണ്ടായിരുന്നു. താന്‍ അയാളില്‍ നിന്ന് നിരവധി പീഡനങ്ങള്‍ ഏറ്റുവാങ്ങിയിട്ടുണ്ട്. അങ്ങനെ ഞങ്ങള്‍ക്ക് ഒരുമിച്ച് ജീവിക്കാന്‍ കഴിയില്ലെന്ന് താന്‍ മനസ്സിലാക്കുകയായിരുന്നു എന്നു സ്ത്രീ വ്യക്തമാക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല