വര്‍ഷങ്ങളോളം ലിബിയയെ വിറപ്പിച്ച ഏകാധിപതി കേണല്‍ ഗദ്ദാഫി അവസാനനാളുകളില്‍ വിശപ്പടക്കാന്‍ പോലും സാധിക്കാതെ നട്ടംതിരിയുകയായിരുന്നു എന്ന് റിപ്പോര്‍ട്ട്. ഒരു നേരത്തെ ആഹാരത്തിനായി ഗദ്ദാഫി എച്ചില്‍പാത്രങ്ങള്‍ തപ്പി നടക്കുകപോലുമുണ്ടായി. ഗദ്ദാഫിയ്ക്കൊപ്പം പിടിയിലായ അദ്ദേഹത്തിന്റെ സുരക്ഷാകാര്യമേധാവി മന്‍സൂര്‍ ദാവോ സി എന്‍ എന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ഇയാള്‍ ഇപ്പോള്‍ മിസ്രാത്തയില്‍ തടവില്‍ കഴിയുകയാണ്.
ഒളിച്ചും പാത്തും ആള്‍ത്താമസമില്ലാത്ത വീടുകള്‍ കണ്ടുപിടിച്ച്, അവിടെ നിന്ന് ലഭിച്ച ഭക്ഷണത്തിന്റെ അവശിഷ്ടങ്ങളും മറ്റുമാണ് ഗദ്ദാഫി കഴിച്ചത്. രാജകീയമായി ജീവിച്ച ഗദ്ദാഫി അവസാനകാലത്ത് അത്യന്തം ദയനീയമായാണ് കഴിഞ്ഞിരുന്നത്. ജന്മനാടായ സിര്‍ത്തിലായിരുന്നു ഗദ്ദാഫി ഒളിവില്‍ പാര്‍ത്തത്.
വിമതസേന വിരിച്ച വലയില്‍ പെടാതിരിക്കാന്‍ കിണഞ്ഞ് ശ്രമിച്ചെങ്കിലും ഒടുവില്‍ ഗദ്ദാഫി പിടിയിലാവുകയും കൊല്ലപ്പെടുകയുമായിരുന്നു. ഗദ്ദാഫിയുടെ ക്രൂരതകള്‍ക്ക് കൂട്ട് നില്‍ക്കേണ്ടിവന്നതില്‍ തനിക്ക് പശ്ചാത്താപമുണ്ടെന്നും ദാവോ വെളിപ്പെടുത്തുകയുണ്ടായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല