ലിബിയന്‍ സ്വേച്ഛാധിപതിയായിരുന്ന മുവമ്മര്‍ ഗദ്ദാഫിയുടെ രക്തം പുരണ്ട ഷര്‍ട്ടും വിവാഹമോതിരവും വില്‍ക്കാന്‍ പോകുന്നതായി റിപ്പോര്‍ട്ട്. ഗദ്ദാഫി കൊല ചെയ്യപ്പെടുന്ന സമയത്ത് ധരിച്ചിരുന്ന ഷര്‍ട്ടും വിവാഹമോതിരവുമാണ് വില്‍പ്പന നടത്താന്‍ ശ്രമിക്കുന്നത്.
ലിബിയക്കാരനായ അഹമ്മദ് വാര്‍ഫലിയുടെ പക്കല്‍ എങ്ങനെയോ എത്തിപ്പെട്ട ഈ വിവാഹ മോതിരത്തിനും ഷര്‍ട്ടിനും 2 മില്യണ്‍ അമേരിക്കന്‍ ഡോളറാണ് വില പറയുന്നതെന്നാണ് റിപ്പോര്‍ട്ട്. വെള്ളിയില്‍ തീര്‍ത്ത വിവാഹമോതിരത്തില്‍ ഗദ്ദാഫി ഭാര്യ സഫിയയെ വിവാഹം ചെയ്ത തീയതി(സെപ്റ്റംബര്‍ 10, 1970) കൊത്തിയിട്ടുണ്ട്.
അതേസമയം വിവാഹമോതിരത്തിന്റെ വില്‍പ്പനയ്ക്കെതിരേ വിമര്‍ശനമുയരുന്നുണ്ട്. വിവാഹമോതിരം ലിബിയയുടെ പണം കൊണ്ട് നിര്‍മ്മിച്ചതാണെന്നും ഗദ്ദാഫിയുടേതല്ലാത്ത അത് വില്‍ക്കാനാവില്ലെന്നും ഫേസ്ബുക്കിലൂടെ ഒരാള്‍ പ്രതികരിച്ചതായി ഡെയ്ലി മെയില്‍ റിപ്പോര്‍ട്ടില്‍ ഉദ്ധരിക്കുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല