മുന്‍ ലിബിയന്‍ പ്രസിഡന്റ് കേണല്‍ ഗദ്ദാഫിയുടെ മകന് സെയ്ഫ് അല്‍ ഇസ്ലാമിനെ അറസ്റ് ചെയ്തതായി ഇടക്കാല സര്‍ക്കാരിലെ നിയമകാര്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ ദക്ഷിണമേഖലയില്പ്പെട്ട പര്‍വതപ്രദേശമായ ഒമാരിയില്നിന്നാണ് ഇയാളെ പിടികൂടിയത്.
സെയ്ഫിനൊപ്പം അദ്ദേഹത്തിന്റെ നിരവധി അംഗരക്ഷകരും പിടിയിലായതായി നിയമകാര്യമന്ത്രി മുഹമ്മദ് അല്‍ അല്‍ഗി പറഞ്ഞു. അദ്ദേഹം ആരോഗ്യവാനായി ഇരിക്കുന്നുവെന്നും വടക്കന്നഗരമായ സിന്റാനിലേക്കു കൊണ്ടുവന്നിട്ടുണ്െടന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, മരുഭൂമിയില്‍ക്കൂടി അയല്‍രാജ്യമായ നൈജറിലേക്കു കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണു സെയ്ഫിനെ പിടികൂടിയതെന്നു ഭരണകക്ഷിയായ നാഷണല്‍ ട്രാന്സിഷന് കൌണ്സിലിനോടു കൂറുപുലര്‍ത്തുന്ന സൈനികവിഭാഗമായ സിന്റാന്‍ ബ്രിഗേഡിലെ ഒരു കമാന്‍ഡര്‍ പറഞ്ഞതായി റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
39കാരനായ സെയ്ഫിനെതിരേ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി കഴിഞ്ഞ ജൂണ്‍ 27ന് അറസ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ തുടങ്ങിയ ജനകീയ പ്രക്ഷോഭ കാലത്തു ജനങ്ങള്‍ക്കെതിരേ നടത്തിയ ക്രൂരകൃത്യങ്ങളുടെ പേരിലാണ് അറസ്റ് വാറണ്ട്. രാജ്യത്തു നടന്ന ജനകീയപ്രക്ഷോഭങ്ങള്ക്കിടെ നിരവധി പേരെ സെയ്ഫിന്റെ നിര്‍ദേശാനുസരണം സൈന്യം വെടിവച്ചു കൊലപ്പെടുത്തിയിരുന്നു.
ഗദ്ദാഫിയുടെ പിന്‍ഗാമിയായാണു സെയ്ഫ് അറിയപ്പെട്ടിരുന്നത്. കഴിഞ്ഞ ഓഗസ്റില്‍ തലസ്ഥാനമായ ട്രിപ്പോളി കീഴടക്കിയതു മുതല്‍ ഗദ്ദാഫിക്കും സെയ്ഫിനുമായി വിമതപോരാളികള്‍ തെരച്ചില്‍ നടത്തിവരികയായിരുന്നു. ഗദ്ദാഫിയെ കഴിഞ്ഞമാസം 20നു ജന്മനാടായ സിര്‍ത്തെയില്‍ ഒരു ഓവുചാലിനിന്നു പിടികൂടി വധിച്ചു.
ഗദ്ദാഫി വധിക്കപ്പെട്ടെങ്കിലും സെയ്ഫിന്റെ നേതൃത്വത്തില്‍ തിരിച്ചടിയുണ്ടായേക്കാമെന്നു ദേശീയ പരിവര്ത്തനസമിതിക്കും ഇടക്കാല സര്‍ക്കാരിനും ഭയമുണ്ടായിരുന്നു.
ഏതാനും നാളുകളായി സെയ്ഫിനായി വിമതപോരാളികള്‍ രാജ്യവ്യാപക തെരച്ചില്‍ നടത്തിവരികയായിരുന്നു. സെയ്ഫ് പിടിയിലായതറിഞ്ഞു ട്രിപ്പോളിയടക്കമുള്ള നഗരങ്ങളില്‍ ജനങ്ങള്‍ നിരത്തിലിറങ്ങി ആഹ്ളാദം പ്രകടിപ്പിക്കുകയാണെന്നു റിപ്പോര്‍ട്ടുണ്ട്. ഗദ്ദാഫിയുടെ അവശേഷിക്കുന്ന കുടുംബാംഗങ്ങള്‍ അയല്‍രാജ്യമായ നൈജറിലാണു കഴിയുന്നത്. ഇവരെ വിട്ടുകിട്ടാന്‍ ഇടക്കാല സര്‍ക്കാര്‍ ശ്രമങ്ങളാരംഭിച്ചിട്ടുണ്െടങ്കിലും നൈജര്സര്ക്കാര് വഴങ്ങിയിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല