ലിബിയയില്‍ ഗദ്ദാഫിയുടെ മകന്‍ മുന്താസിമിനെ വിമതസേന പിടികൂടിയതായി റിപ്പോര്‍ട്ട്. രൂക്ഷമായ പോരാട്ടം നട ക്കുന്ന സിര്‍ത്തേയില്‍നിന്നു രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ മുന്താസി മിനെ പിടികൂടുകയായി രുന്നുവെന്നു ദേശീയ പരിവര്‍ത്തന സമിതി(എന്‍ടിസി) വ്യക്തമാക്കി.
ഗദ്ദാഫിയുടെ ജന്മനാടായ സിര്‍ത്തേയില്‍ ലിബിയന്‍ സേനയുടെ പോരാട്ടത്തിനു നേതൃത്വം നല്കിയിരുന്നതു ഇയാളാണ്. ഗദ്ദാഫിയുടെ ഭരണകാലത്ത് ദേശീയ സുരക്ഷാ ഉപദേഷ്ടാവായും പ്രവര്‍ത്തിച്ചിരുന്നു. മുന്താസിമിനെ പിടികൂടാനായതു വിമതസേനയുടെ നിര്‍ണായകനേട്ടമായാണ് വിലയിരുത്തപ്പെടുന്നത്.
ബംഗാസിയിലേക്കു കൊണ്ടുപോയ മുന്താസിമിനെ ബോട്ട്നെ സൈനിക ക്യാമ്പില്‍ ചോദ്യം ചെയ്യുമെന്നു എന്‍ടിസിയിലെ കേണല്‍ അബ്ദുള്ള നാകര്‍ പറഞ്ഞു. മുന്താസിമിനെ പിടികൂടിയതറിഞ്ഞ് നൂറുകണക്കിന് എന്‍ടിസി പോരാളികള്‍ ലിബിയയിലെ റോഡുകളില്‍ ആകാശത്തേക്കു നിറയൊഴിച്ച് ആനന്ദനൃത്തം ചവിട്ടി.
ലിബിയന്‍ സൈന്യത്തിലെ യാഥാസ്ഥിതികപക്ഷത്തിന്റെ നേതാവായിരുന്നു മുന്താസിം. സഹോദരന്‍ സെയ്ഫ് അല്‍ ഇസ്ലാം കൊണ്ടുവന്ന പരിഷ്കരണ ശ്രമങ്ങളെ മുന്താസിമിന്റെ നേതൃത്വത്തിലുള്ള വിഭാഗം ശക്തമായി എതിര്‍ത്തിരുന്നു. പിടിക്കപ്പെടുമ്പോള്‍ തിരിച്ചറിയാതിരിക്കാനായി മുന്താസിം തന്റെ നീണ്ട മുടി മുറിച്ചിരുന്നതായി എന്‍ടിസിയുടെ ഒരു മുതിര്‍ന്ന സൈനിക ഓഫീസര്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല