വിജയ പ്രതീക്ഷയോടെ ഇറങ്ങിയ ഇന്ത്യ രംഗണ ഹെരാത്തിന്റെ കൗശലത്തിനു മുന്നില്‍ കളിമറന്നു. ഹെരാത്തിന്റെ എഴു വിക്കറ്റ് പ്രകടനത്തില്‍ പ്രതിരോധമില്ലാതെ വിക്കറ്റു വലിച്ചെറിഞ്ഞ ഇന്ത്യക്ക് ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ അപ്രതീക്ഷിത പരാജയം. ഇന്ത്യയെ 63 റണ്‍സിനാണ് ശ്രീലങ്ക പരാജയപ്പെട്ടു. നാലാം ദിനം 176 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ഒരു വിക്കറ്റിനു 23 റണ്‍സെന്ന നിലയില്‍ ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ 112 റണ്‍സിനു പുറത്തായി.
വിജയപ്രതീക്ഷയില്‍ കളത്തിലിറങ്ങിയ ഇന്ത്യയെ ഹെരാത്ത് കറക്കിവീഴ്ത്തുകയായിരുന്നു. നിസാരമായി ജയിച്ചുകയറുമെന്ന ആത്മവിശ്വാസത്തിനു ഹെരാത്ത് തന്നെ ആദ്യ പ്രഹരമേല്‍പ്പിച്ചു. നൈറ്റ് വാച്ചുമാന്‍ ഇഷാന്ത് ശര്‍മ (10) പുറത്ത്. ആദ്യ ഇന്നിംഗ്‌സിലെ സെഞ്ചുറിക്കാരന്‍ ശിഖര്‍ ധവാനെ (28) കൗശല്‍ പുറത്താക്കിയതോടെ പിന്നാലെവന്നവരെല്ലാം ഹെരാത്തിനു മുന്നില്‍ ബാറ്റുവച്ചു കീഴടങ്ങി. അജിങ്ക്യ രഹാനെമാത്രമാണ് (36) പൊരുതുവാന്‍ ശ്രമിച്ചത്. കോഹ്‌ലിയും (3) അമിത് മിശ്രയും (15) കൗശലിനു വിക്കറ്റു നല്‍കിയപ്പോള്‍ ബാക്കിവന്ന വിക്കറ്റുകളെല്ലാം ഹെരാത്ത് സ്വന്തംപോക്കറ്റിലാക്കി. സ്‌കോര്‍: ശ്രീലങ്ക: 183, 367. ഇന്ത്യ: 375, 112. മൂന്നു മത്സരങ്ങളുടെ പരമ്പരയില്‍ ശ്രീലങ്ക 10 ന് മുന്നിലായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല