സ്വന്തം ലേഖകന്‍: ഗെയിം ഓഫ് ത്രോണ്‍സ് 8ന്റെ രണ്ടാമത്തെ എപ്പിസോഡ് സംപ്രേഷണത്തിന് തൊട്ടുമുമ്പ് ഇന്റര്‍നെറ്റില്‍. ഗെയിം ഓഫ് ത്രോണ്‍സിന്റെ ഏട്ടാമത്തെയും അവസാനത്തെയും സീസണിന്റെ രണ്ടാമത്തെ എപ്പിസോഡ് ഞായറാഴ്ച്ച എച്ച്.ബി.ഒ യില്‍ റിലീസ് ചെയ്യാനിരിക്കെ ഇന്റര്‍നെറ്റില്‍ ചോര്‍ന്നു. എപിക് ഫാന്റസിയുടെ ആരാധകരായ റാപ്പ്, വീഡിയോ ചോര്‍ന്നതിനെകുറിച്ച് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത് ജര്‍മ്മനിയിലെ ആമസോണ്‍ പ്രൈംവീഡിയോ ഇത് മുന്‍പ് സംപ്രേഷണം ചെയ്തു എന്നായിരുന്നു.
ഏട്ടാം സീസണിലെ ഒന്നാമത്തെ എപിസോഡ് കഴിഞ്ഞയാഴ്ച്ചയാണ് എച്ച്.ബി.ഒ യില്‍ സംപ്രേഷണം ചെയ്തത്. ‘നിങ്ങള്‍ക്ക് നിയമപരമായി ഗെയിം ഓഫ് ത്രോണിന്റെ ലീക്കായ എപ്പിസോഡ് ആമസോണ്‍ ജര്‍മനിയില്‍ കാണാന്‍ സാധിക്കും.’ എന്ന് ഒരാള്‍ ട്വിറ്ററില്‍ കുറിച്ചു.
പോസ്റ്റിനൊപ്പം ജര്‍മ്മനി ആമസോണ്‍ പ്രൈമില്‍ എപ്പിസോഡ് തുടങ്ങുന്നതിന്റെ ടൈറ്റിലിന്റെ സ്‌ക്രീന്‍ ഷോര്‍ട്ടും നല്‍കിയിട്ടുണ്ടായിരുന്നു. എന്നാല്‍ എച്ച്.ബി.ഒ യോ ആമസോണ്‍ പ്രൈം വീഡിയോയോ ഇതിനെകുറിച്ച് ഇതുവരെയും പ്രതികരിച്ചില്ല. അമേരിക്കന്‍ എഴുത്തുകാരന്‍ ജോര്‍ജ് ആര്‍ ആര്‍ മാര്‍ട്ടിന്റെ ‘എ സോങ് ഓഫ് ഐസ് ആന്‍ഡ് ഫയര്‍’ എന്ന പുസ്തക പരമ്പരയുടെ ടെലിവിഷന്‍ ആവിഷ്‌കാരമാണ് ഗെയിം ഓഫ് ത്രോണ്‍സ്.
‘എ സോങ് ഓഫ് ഐസ് ആന്‍ഡ് ഫയര്‍’ എന്ന പുസ്തക പരമ്പരയിലെ ആദ്യത്തെ നോവലിന്റെ പേര് ഗെയിം ഓഫ് ത്രോണ്‍സ് എന്നായിരുന്നു ഇതാണ് ടെലിവിഷന്‍ സിരീസ് പേരായി സ്വീകരിച്ചിരിക്കുന്നത്. ഡേവിഡ് ബെനിയോഫ്, ഡി. ബി. വെയ്‌സ് എന്നിവരാണ് ഷോ നിര്‍മ്മിച്ചത്. 2011 ഏപ്രില്‍ 17 നാണ് ആദ്യ സീസണിന്റെ ആദ്യപ്രദര്‍ശനം നടന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല