സ്വന്തം ലേഖകന്‍: ‘ഈ ചിത്രം അവന്റെ പിറന്നാള്‍ സമ്മാനമാണ്,’ പങ്കാളിയില്‍ നിന്ന് ചാട്ടവാര്‍ അടിയേറ്റ ചിത്രം പങ്കുവെച്ച് ഗെയിം ഔഫ് ത്രോണ്‍ താരം. ‘ഗാര്‍ഹിക പീഡനത്തിന്റെ തെളിവുകള്‍ പുറത്തുകാട്ടി ബ്രിട്ടിഷ് അഭിനേത്രിയായ എസ്‌മെ ബിയാങ്കോ. ചാട്ടവാറടിയേറ്റ പുറംഭാഗത്തിന്റെ ചിത്രം സോഷ്യല്‍ മീഡിയില്‍ പങ്കുവച്ചു കൊണ്ട് ‘അയാം നോട്ട് ഓക്കെ’ എന്ന ഹാഷ്ടാഗിലാണ് നടി തന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. ഇതെന്റെ പുറമാണ് നിങ്ങള്‍ കാണുന്നത്. ഈ പാടുകള്‍ യഥാര്‍ഥമാണ്. വര്‍ഷങ്ങളായി ഏന്നെ വേട്ടയാടുന്ന പേടി സ്വപ്‌നങ്ങളെയും മാനസീക വ്യതിയാനങ്ങളെയും സാക്ഷിയാക്കി ഞാന്‍ പറയുന്നു ഞാനും ഗാര്‍ഹിക പീഡനത്തിന് ഇരയാണ്.
അയം നോട്ട് ഒക്കെ എന്ന ഹാഷ്ടാഗില്‍ പലരും തങ്ങളുടെ ജീവിതത്തിലെ ദുരാനുഭവങ്ങളെക്കുറിച്ച് വെളിപ്പെടുത്തുമ്പോള്‍ എസ്‌മെ പങ്കുവച്ചത് തന്റെ ആണ്‍സുഹൃത്തില്‍ നിന്ന് നേരിടേണ്ടി വന്ന പീഡനങ്ങളെക്കുറിച്ചാണ്. ചെറുപ്പത്തിലെ ഒരു പിറന്നാള്‍ ചി്രതം പങ്കു വച്ചുകൊണ്ടാണ് എസ്‌മെ തന്റെ അനുഭവം പറഞ്ഞത്. എസ്‌മേയുടെ വാക്കുകള്‍ ഇങ്ങനെ.
‘ഒരുപാട് വര്‍ഷം മുമ്പുള്ള ഒരു പിറന്നാള്‍ ചിത്രമാണ് ഇത്. ഉറങ്ങാന്‍ പോലും അനുവദിക്കാതെ ഒരു മുറിയില്‍ ഞാന്‍ ബന്ധനസ്ഥയാക്കപ്പെടുന്നതിന് മുന്‍പെടുത്ത ചിത്രം. വളരെക്കുറിച്ചു ഭക്ഷണം കൊണ്ട് മാത്രമാണ് ജീവന്‍ നിലനിര്‍ത്തിയത്.
ശാരീരികവും മാനസീകവുമായി ഞാന്‍ അത്രയധികം ആക്രമിക്കപ്പെട്ടു. ഒന്ന് ഉറങ്ങാന്‍ പോലും അനുവാദം ഉണ്ടായിരുന്നില്ല. ഈ ചിത്രം അവന്റെ പിറന്നാള്‍ സമ്മാനമായിരുന്നു. അന്ന് അത്താഴത്തിനു പോകുന്നതിന് മുമ്പ് അവന്‍ എന്നെ നിര്‍ത്താതെ ശകാരിച്ചു കൊണ്ടിരുന്നു. അവന് പുറത്തു പോകാന്‍ ഇഷ്ടമല്ല അതിന്റെ പേരിലായിരുന്നു ശകാരം. എനിക്ക് അന്നും ഇന്നും അത് ശരിയായി തോന്നുന്നില്ല. ഈ ചിത്രത്തിലെ ചിരിയും പൊള്ളത്തരവും കണ്ണിലെ ഭയവും എനിക്കു മാത്രമേ തിരിച്ചറിയാനാകു.അയാളുടെ മോശപ്പെട്ട സ്വഭാവം വര്‍ഷങ്ങളോളാം ഞാന്‍ സഹിച്ചു.
സമ്മതം എന്താണ്, തനിക്കുവേണ്ടി സംസാരിക്കേണ്ടത് എങ്ങനെ എന്ന് മനസിലാക്കുന്ന ദിവസം വരെ മാത്രമേ അതിന് ആയുസ്സുണ്ടായിരുന്നുള്ളു. ഒരു കാര്യം ശരിയല്ല എന്ന് പറയാന്‍ ധൈര്യം ലഭിച്ച അന്ന് മുതല്‍ എന്റെ ജീവിതം നോര്‍മലായിത്തുടങ്ങിയെന്ന് ഇവര്‍ പറയുന്നു. അത്തരം മോശം അനുഭവങ്ങള്‍ ജീവിതത്തിലുണ്ടായിരുന്നില്ലെങ്കില്‍ സാധാരണ ജീവിതം എന്ന് മിഥ്യാധാരണയോടെ ആ മോശം ബന്ധം തുടര്‍ന്നു കൊണ്ടു പോകാന്‍ ഒരുപക്ഷേ താന്‍ തയാറായേനെ എന്ന് ഇവര്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല