പാര്‍ലമെന്റ് ചത്വരത്തിലെ ഗാന്ധി പ്രതിമ അനാഛാദന ചടങ്ങില്‍ പങ്കെടുക്കാന്‍ അമിതാഭ് ബച്ചന്‍ ലണ്ടനിലെത്തും. ശനിയാഴ്ച നടക്കുന്ന ചടങ്ങില്‍ ബച്ചന്റെ സാന്നിധ്യം ഉണ്ടാകുമെന്ന് ബ്രിട്ടീഷ് അധികാരികള്‍ സ്ഥിരീകരിച്ചു. ചടങ്ങില്‍ പങ്കെടുക്കുമെന്ന് ബച്ചനും ട്വീറ്റ് ചെയ്തു.
ഗാന്ധിജി ദക്ഷിണാഫ്രിക്കയിലെ താമസം മതിയാക്കി ഇന്ത്യയിലേക്ക് മടങ്ങിയതിന്റെ നൂറാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് ലണ്ടന്‍ പാര്‍ലമെന്റ് ചത്വരത്തില്‍ ഗാന്ധി പ്രതിമ സ്ഥാപിക്കുന്നത്. കേന്ദ്രമന്ത്രി അരുണ്‍ ജയറ്റ്‌ലിയാണ് പ്രതിമ അനാഛാദനം നിര്‍വഹിക്കുക.
ബ്രിട്ടീഷ് ശില്പിയായ ഫിലിപ് ജാക്‌സണാണ് പ്രതിമയുടെ രൂപകല്‍പ്പനയും നിര്‍മ്മാണവും നിര്‍വഹിച്ചത്. നേരത്തെ ബ്രിട്ടീഷ് രാജകുടുംബാംഗങ്ങളുടേയും മറ്റു പ്രമുഖരുടേയും പ്രതിമകള്‍ രൂപകല്‍പ്പന ചെയ്ത് പ്രശസ്തനായ ശില്‍പ്പിയാണ് ജാക്‌സണ്‍.
ഒരു വര്‍ഷം സമയമെടുത്താണ് ജാക്‌സണ്‍ പ്രതിമ പൂര്‍ത്തിയാക്കിയത്. ഗാന്ധിജിയുടെ പേരമകനായ ഗോപാല്‍കൃഷ്ണ ഗാന്ധി ചടങ്ങില്‍ ഗാന്ധിജിയെ കുറിച്ചുള്ള തന്റെ ഓര്‍മകള്‍ പങ്കുവക്കും. ഒപ്പം സഗീതപരിപാടികളുമുണ്ട്.
പാര്‍ലമെന്റ് ചത്വരത്തില്‍ എബ്രഹാം ലിങ്കണ്‍, നെല്‍സണ്‍ മണ്ടേലെ എന്നിവരുടെ പ്രതിമകള്‍ക്കടുത്താണ് ഗാന്ധി പ്രതിമ സ്ഥാനം പിടിക്കുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല