ഒ.ഐ.സി.സി ലണ്ടന്‍ റീജണല്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഗാന്ധിജയന്തി ആഘോഷങ്ങള്‍ ഒക്‌ടോബര്‍ രണ്ട് ഞായറാഴ്‌ച്ച അഞ്ച് മണിയ്ക്ക് ലണ്ടന്‍ യു.കെ.സി.ബി.സി കോളേജ് ഓഡിറ്റോറിയത്തില്‍ വച്ച് നടത്തപ്പെടുന്നു. ഗാന്ധിജിയുടെ ചിത്രത്തിന് മുന്നില്‍ പുഷ്പാര്‍ച്ചന. ലോകസമാധാനത്തിനും ഐശ്വര്യത്തിനും വേണ്ടി സര്‍വമതപ്രാര്‍ത്ഥന. തുടര്‍ന്ന് ”ഇന്ത്യന്‍ ജനാധിപത്യത്തില്‍ ഗാന്ധിസത്തിനുള്ള പ്രസക്തി” എന്ന വിഷയത്തെ അധികരിച്ച് ചര്‍ച്ചയും സംഘടിപ്പിക്കുന്നു. ഒ.ഐ.സി.സി യു.കെ കാമ്പയിന്‍ കമ്മറ്റി ചെയര്‍മാനും യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ ഫ്രാന്‍സിസ് വലിയപറമ്പില്‍ ഉള്‍പ്പെടെ എല്ലാ നാഷണല്‍ കമ്മറ്റി അംഗങ്ങളും ലണ്ടനിലെ ഗാന്ധി ജയന്തി ആഘോഷങ്ങളില്‍ പങ്കെടുക്കുന്നുതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്
ടോണി ചെറിയാന്‍: 07889033042
തോമസ് പുളിക്കല്‍: 07912318341
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല