സ്വന്തം ലേഖകന്‍: മഹാത്മാ ഗാന്ധിയുടെ പേരക്കുട്ടി ദക്ഷിണാഫ്രിക്കയില്‍ തട്ടിപ്പു കേസില്‍ പ്രതി. പ്രശസ്തയായ മനുഷ്യാവകാശ പ്രവര്‍ത്തകയായ ഇളാ ഗാന്ധിയുടെ മകള്‍ ആഷിഷ് ലതാ രാംഗോബിനാണ് ദക്ഷിണാഫ്രിക്കയില്‍ തട്ടിപ്പുകേസില്‍ നിയമ നടപടി നേരിടുന്നത്.
രണ്ടു ബിസിനസുകാരില്‍നിന്ന് തെറ്റായ രേഖകള്‍ കാട്ടി 8,30,000 ഡോളര്‍ തട്ടിച്ചുവെന്നാണ് കേസ്. കേസില്‍ അവര്‍ ഇന്നലെ ഡര്ബന് മജിസ്ട്രേട്ട് കോടതിയില്‍ ഹാജരായി.
ഇന്ത്യയില്‍നിന്ന് ആശുപത്രി ബെഡ്ഡുകള്‍ ദക്ഷിണാഫ്രിക്കയിലേക്ക് ഇറക്കുമതിചെയ്യാന്‍ തനിക്കു കരാര്‍ ലഭിച്ചിട്ടുണ്ടെന്നു വ്യാജരേഖകള്‍ കാട്ടി വിശ്വസിപ്പിച്ച് രണ്ടു ബിസിനസുകാരെ കബളിപ്പിച്ചു പണം തട്ടിയെടുത്തെന്ന് പരാതിയില്‍ പറയുന്നു.
ആഷിഷ് ലതാ രാംഗോബിന്, ഒരു പരിസ്ഥിതി സംഘടനയുടെ സ്ഥാപകയും അതിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറുമാണ്. അമ്മ ഇളാ ഗാന്ധിയാകട്ടെ, രാജ്യാന്തരതലത്തില്‍ ആദരിക്കപ്പെടുന്ന മനുഷ്യാവകാശ പ്രവര്‍ത്തകയും ഒട്ടേറെ പുരസ്കാരങ്ങള്‍ നേടിയിട്ടുള്ള വ്യക്തിയുമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല