ഗാന്ധിജി ഇന്ന് ജീവിച്ചിരിക്കുകയാണെങ്കില്‍ ഇന്ത്യക്ക് എന്തു സന്ദേശമാണ് നല്‍കുക എന്ന് ബ്രിട്ടന്‍ ഇന്ത്യയിലെ കുട്ടികളോട് ചോദിക്കുന്നു. ആശയം 30 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഒരു വീഡിയോ ആയാണ് സമര്‍പ്പിക്കേണ്ടത്. 9 മുതല്‍ 12 വരെയുള്ള ക്ലാസുകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്കാണ് പങ്കെടുക്കാന്‍ അവസരം.
ബ്രിട്ടീഷ് കൗണ്‍സിലും ബ്രിട്ടീഷ് ഹൈക്കമ്മീഷനും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. മാര്‍ച്ച് 14 ന് ലണ്ടനിലെ പാര്‍ലമെന്റ് ചത്വരത്തില്‍ ഗാന്ധിജിയുടെ വെങ്കല പ്രതിമ അനാഛാദനം ചെയ്യുന്ന ചടങ്ങിന് അനുബന്ധം എന്ന നിലയിലാണ് പരിപാടിയെന്ന് ബ്രിട്ടീഷ് കൗണ്‍സില്‍ വൃത്തങ്ങള്‍ അറിയിച്ചു.
തെരഞ്ഞെടുക്കപ്പെടുന്ന വീഡിയോകള്‍ പ്രതിമയുടെ അനാഛാദന ചടങ്ങില്‍ പ്രദര്‍ശിപ്പിക്കും. പ്രശസ്ത ബ്രിട്ടീഷ് ശില്പിയായ ഫിലിപ് ജാക്‌സനാണ് പ്രതിമ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ക്യൂന്‍ മതര്‍ എന്ന പ്രശസ്ത ശില്പം രൂപകല്‍പ്പന ചെയ്തയാളാണ് ജാക്‌സണ്‍.
പാര്‍ലമെന്റ് ചത്വരത്തില്‍ നെല്‍സണ്‍ മണ്ടേല, എബ്രഹാം ലിങ്കണ്‍ എന്നിവരുടെ പ്രതിമകള്‍ക്ക് അടുത്താണ് ഗാന്ധിജിയുടെ പ്രതിമ സ്ഥാനം പിടിക്കുക. ഗാന്ധിജി ദക്ഷിണാഫ്രിക്കന്‍ വാസം മതിയാക്കി ഇന്ത്യയിലേക്ക് മടങ്ങിയതിന്റെ നൂറാം വാര്‍ഷികമാണ് ഈ വര്‍ഷം.
ലോകമെങ്ങുമുള്ള അഹിംസയില്‍ അധിഷ്ഠിതമായ സ്വാതന്ത്ര്യ പോരാട്ടങ്ങള്‍ക്ക് പ്രചോദനമാണ് ഗാന്ധിജിയെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ പറഞ്ഞു. അദ്ദേഹത്തിന്റെ ആശയങ്ങളും കാഴ്ചപ്പാടുകളും അന്നത്തെ പോലെ ഇന്നും പ്രസക്തമാണെന്നും കാമറൂണ്‍ അഭിപ്രായപ്പെട്ടു.
ഗാന്ധി സ്റ്റാച്യു മെമ്മോറിയല്‍ ട്രസ്റ്റാണ് പ്രതിമയുടെ നിര്‍മാണ മേല്‍നോട്ടം വഹിക്കുന്നത്. ഇന്ത്യയുടെ ധനകാര്യ മന്ത്രി അരുള്‍ ജയറ്റ്‌ലി മാര്‍ച്ച് 14 ന് പ്രതിമ അനാഛാദനം ചെയ്യുമെന്ന് കരുതപ്പെടുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല