1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 27, 2011

ടീഷര്‍ട്ടില്‍ ഹിന്ദുദൈവമായ ഗണപതിയുടെ ചിത്രം ഡിസൈന്‍ ചെയ്തതിനെതിരെ അമേരിക്കയില്‍ ഹിന്ദുക്കളുടെ പ്രതിഷേധം.

സ്‌കിന്നി കോര്‍പ്പറേഷന്റെ ഓണ്‍ലൈന്‍ കമ്പനിയായ ത്രഡ്‌ലസ് ടെസ്സ് ആണ് ഗണപതിയുടെ ചിത്രമുള്ള ടിഷര്‍ട്ടിന്റെ മോഡലുകള്‍ വെബ്‌സൈറ്റില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.

ഒരു വിഭാഗം ഹിന്ദുമതവിശ്വാസികളാണ് ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇത് തികഞ്ഞ അസംബന്ധമാണെന്നും ഉടന്‍ ഇവര്‍ നീക്കം ചെയ്യണമെന്നും ഇവര്‍ കമ്പനിയോട് ആവശ്യപ്പെട്ടിരിക്കുകയാണ്.

എന്നാല്‍ ഗണപതിയുടെ ഡിസൈന്‍ ഒരു കലാകാരന്‍ തങ്ങള്‍ക്ക് നല്‍കിയതാണെന്നും ഇത്തരം ടീഷര്‍ട്ടുകള്‍ വില്പനയ്ക്ക് വച്ചിട്ടില്ലെന്നുമാണ് കമ്പനി അവകാശപ്പെടുന്നത്.

ഇതിനുമുമ്പും ഇത്തരത്തില്‍ ഹിന്ദുദൈവങ്ങളുടെ ചിത്രങ്ങള്‍ ചെരുപ്പിലും അടിവസ്ത്രത്തിലുമെല്ലാം ഡിസൈന്‍ ചെയ്തത് വലിയ വിവാദങ്ങളാവുകയും നിര്‍മ്മാതാക്കള്‍ അവ പിന്‍വലിച്ച് മാപ്പു പറയുകയും ചെയ്തിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.