കഴിഞ്ഞവര്‍ഷം നടന്ന ലഹളയില്‍ പോലീസിനു നേരെ വെടിവെയ്ക്കാന്‍ സ്രമിച്ച സംഘത്തിന് കോടതി 124 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. ബര്മ്മിംഗ് ഹാമില്‍ നടന്ന ലഹളയിലാണ് പോലീസിനെ ഇവര്‍ അക്രമിക്കാന്‍ ശ്രമിച്ചത്. നാല്‍പ്പത്തൊന്ന് പേര് വരുന്ന സംഘത്തിലെ ആറ് പേരാണ് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിരിക്കുന്നത്.
ലഹളയുടെ സമയത്ത് ഇവര്‍ ഒരു പബ്ബിന് നേരെ പെട്രോള്‍ ബോംബ് എറിയുകയും പോലീസ് വാഹനത്തിന് നേരെ മിസൈലുകളും കുപ്പികളും വലിച്ചെറിയുകയും ചെയ്തു. എന്നാല്‍ ഇവരുടെ യാഥാര്‍ത്ഥ ലക്ഷ്യം പോലീസിനെ അക്രമിക്കുകയായിരുന്നുവെന്നും കോടതി കണ്ടെത്തി. വെസ്റ്റ് മിഡ്ലാന്‍ഡ്സിലെ പോലീസ് ഓഫീസര്‍മാര്‍ക്കും അവരുടെ ഹെലികോപ്റ്ററിനും നേരെ ഇവര്‍ കുറഞ്ഞത് 12 വെടിയുണ്ടകളെങ്കിലും ഉതിര്ത്തിട്ടുണ്ടെന്ന് ജഡ്ജി വില്യം ഡേവിസ് പറഞ്ഞു. എന്നാല്‍ സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിരുന്നില്ല. എന്നാല്‍ വെടിയേറ്റ് ഹെലികോപ്റ്റര്‍ തകര്‍ന്നിരുന്നുവെങ്കില്‍ വന്‍ ദുരന്തം സംഭവിക്കുമായിരുന്നുവെന്നും ജഡ്ജി നിരീക്ഷിച്ചു.
നിക്കോളാസ് ഫ്രാന്‍സിസ് (26), ജെര്മെയ്ന് ലൂയിസ് (27), ടെയ്റോണ്‍ ലെയ്ഡ്ലി (20), റെനാര്ഡോ ഫാരെല്‍ (20), വെയ്ന്‍ കോളിന്‍സ് (25) എന്നിവരെയാണ് ലഹളയുണ്ടാക്കിയതിനും അനധികൃതമായി ആയുധങ്ങള്‍ കൈവശം വെച്ച് ജനങ്ങളുടെ ജീവന് ഭീഷണി ഉയര്‍ത്തിയതിനും കോടതി ശിക്ഷിച്ചത്. അമിറുള്‍ റഹ്മാന് (17) ലഹളയുണ്ടാക്കിയതിന് കുറ്റക്കാരനാണന്നും കോടതി കണ്ടെത്തി. 12 മുതല്‍ 30വര്‍ഷം വരെ കാലയളവിലേക്കാണ് ഓരോത്തര്‍ക്കും ശിക്ഷ ലഭിച്ചിരിക്കുന്നത്.എല്ലാവര്ക്കും കൂടി ലഭിച്ച ശിക്ഷാ കാലയളവാണ് 124 വര്‍ഷം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല