സ്വന്തം ലേഖകന്‍: ഭര്‍ത്താവ് കടം തിരിച്ചടച്ചില്ല, ഭാര്യയെ കൂട്ട ബലാത്സംഗം ചെയ്തു. ഉത്തര്‍പ്രദേശിലെ കാണ്‍പുരിലാണ് മുപ്പത്തിനാലുകാരിയെ നാലുപേര്‍ ചേര്‍ന്ന് കാറിനുള്ളില്‍ ബലാത്സംഗം ചെയ്തത്. ഇവരുടെ ഭര്‍ത്താവ് വാങ്ങിയ കടം തിരിച്ചടക്കാതിരുന്നതാണ് ബലാത്സംഗത്തിന് കാരണം.
ബുധനാഴ്ച രാത്രി ഭര്‍ത്താവുമൊത്ത് യാത്ര ചെയ്യവേ, കാണ്‍പുരിലെ ഗോവിന്ദ് നഗറില്‍ യുവതിയെ തടഞ്ഞുവെച്ചു. ബബ്ലു ഗുപ്തയെന്നയാള്‍ ഭര്‍ത്താവിനോട് 10,000 രൂപയുടെ വായ്പ തിരിച്ചുനല്‍കാന്‍ ആവശ്യപ്പെട്ടു. കൂടുതല്‍ സമയം ആവശ്യപ്പെട്ടപ്പോള്‍ ഭാര്യയെയും ഭര്‍ത്താവിനെയും വാഹനത്തിനുള്ളില്‍ പിടിച്ചുകയറ്റി.
ഭര്‍ത്താവിന്റെ തലയില്‍ കുപ്പികൊണ്ടടിച്ചു. പിന്നീട് ബബ്ലുവും മൂന്നുപേരും ചേര്‍ന്ന് യുവതിയെ ബലാത്സംഗം ചെയ്തശേഷം ബേര എന്ന സ്ഥലത്ത് ഇറക്കിവിട്ടെന്ന് പോലീസ് പറഞ്ഞു.
യുവതിയെയും ഭര്‍ത്താവിനെയും വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി. പ്രതികളെ കണ്ടെത്താന്‍ നടപടി തുടങ്ങിയതായി ഗോവിന്ദ് നഗര്‍ സ്റ്റേഷന്‍ ഓഫീസര്‍ വിനോദ് വര്‍മ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല