1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 25, 2015

സ്വന്തം ലേഖകന്‍: സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്തതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി വാട്‌സാപ്പില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ ഒരാള്‍ പിടിയിലായി. സുബ്രത സാഹു എന്ന ഭുവനേശ്വര്‍ സ്വദേശിയാണ് അറസ്റ്റിലായത്.

ദൃശ്യം കാണാന്‍ ഇടയായ സാമൂഹ്യ പ്രവര്‍ത്തക സുനിത കൃഷ്ണന്‍ അക്രമികളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പുറത്തു വിട്ടതോടെ സംഭവം വിവാദമാകുകയും ദേശീയ മാധ്യമങ്ങളടക്കം വാര്‍ത്തയാക്കുകയും ചെയ്യുകയായിരുന്നു. അഞ്ച് പേരുടെ ദൃശ്യങ്ങളാണ് സുനിത ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

ഇവരെ അറിയാവുന്നവര്‍ വിവരം അധികാരികളെ അറിയിക്കുക എന്നായിരുന്നു പോസ്റ്റ്. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും പ്രതികളുടെ പേരുവിവരങ്ങള്‍ പുറത്തു വരികയും ചെയ്തു. ഇവരെ നിയമത്തിന് മുന്‍പില്‍ കൊണ്ടുവരാന്‍ ഷെയിം ദ റേപ്പിസ്റ്റ് എന്ന പേരില്‍ സുനിത കൃഷ്ണന്‍ കാമ്പെയിനും ഇന്ത്യ മുഴുവന്‍ ശ്രദ്ധിക്കപ്പെട്ടു.

സംഭവം വാര്‍ത്തയായതിനു പിന്നാലെ ഹൈദരാബാദില്‍ വച്ച് നിര്‍ത്തിയിട്ടിരുന്ന സുനിതയുടെ വാഹനത്തിനു നേരെ ആക്രമണമുണ്ടായി. പ്രതികള്‍ പെണ്‍കുട്ടികളെ കൂട്ടബലാത്സംഗം ചെയ്യുന്നതിന്റെ വിവിധ ദൃശ്യങ്ങളാണ് പ്രചരിപ്പിച്ചത്. ബലാത്സംഗം ചെയ്ത ശേഷം ഇവര്‍ ക്യാമറ നോക്കി ചിരിക്കുന്നതും കമന്റുകള്‍ പറയുന്നതും ദൃശ്യങ്ങളില്‍ കാണാം.

ദേശീയ മാധ്യമങ്ങള്‍ സംഭവം വാര്‍ത്തയാക്കിയതിനെ തുടര്‍ന്ന് സുപ്രീംകോടതി അക്രമികളെ കണ്ടെത്താന്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. സിബിഐ സംഭവവുമായി ബന്ധപ്പെട്ട് എട്ട് കേസുകള്‍ ഫയല്‍ ചെയ്തിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.