ഗംഗാനദി വൃത്തിയാക്കും എന്നത് ബിജെപിയുടെ പ്രധാനപ്പെട്ട തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. അതിനുവേണ്ടി പണം മുടക്കാനും ആളെ ഇറക്കാനും സര്‍ക്കാര്‍ തയ്യാറായിരുന്നു താനും. എന്നാല്‍ കരുതുംപോലെ അത്ര നിസാരമല്ല, സംഗതിയെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഏതാണ്ട് ആറുലക്ഷം കോടി രൂപയാണ് ഗംഗ വൃത്തിയാക്കാന്‍ വേണ്ടത്.
മാലിന്യമുക്തമാക്കുക, വ്യവസായ മാലിന്യങ്ങള്‍ വൃത്തിയാക്കുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്യണമെങ്കില്‍ കാര്യമായ പണം മുടക്കേണ്ടിവരുമെന്ന് സാരം. പ്രധാനമന്ത്രി പദത്തിലേക്കുള്ള മോദിയുടെ യാത്രയില്‍ ഏറ്റവും സജീവമായി ചര്‍ച്ച ചെയ്ത കാര്യമാണ് ഗംഗാനദി വൃത്തിയാക്കല്‍. ഇന്ത്യയിലെ പുണ്യനദികളിലൊന്നായ ഗംഗ നദി വൃത്തിയാക്കുമെന്ന മോദിയുടെയും ബിജെപിയുടെയും അവകാശ വാദങ്ങള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.
പാര്‍ട്ടി മുന്നോട്ട് വെയ്ക്കുന്ന ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ തുടര്‍ച്ചയാണ് ഈ അവകാശവാദം എന്നതായിരുന്നു പ്രധാന ചര്‍ച്ചാവിഷയം. നദികളില്‍ എന്തുകൊണ്ട് ഗംഗ മാത്രം വൃത്തിയാക്കുന്നു എന്ന ചോദ്യവും അവര്‍ മുന്നോട്ട് വെച്ചിരുന്നു.
ഗംഗ വൃത്തിയാക്കുന്നത് സംബന്ധിച്ച് നടത്തിയ ചര്‍ച്ചകളുടെയും സംവാദങ്ങളുടെയും തുടര്‍ച്ചയായിട്ടാണ് ഈ നിഗമനത്തില്‍ എത്തിച്ചേര്‍ന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല