ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ടീമുകളുടെ നായകന്‍മാരെല്ലാം പ്രമുഖരാണ്. ധോണി, കുമാര്‍ സംഗക്കാര, സൌരവ് ഗാംഗുലി, സെവാഗ്, രാഹുല്‍ ദ്രാവിഡ് തുടങ്ങിയവരെല്ലാം മികച്ച നായകരെന്ന പേര് കേട്ടവരാണ്. ഇവരില്‍ ആരാണ് മുന്നിലെന്നത് ഒറ്റ വിലയിരുത്തലില്‍ പറയാനാകില്ല. എന്നാല്‍ ഗൂഗിളില്‍ ഏറ്റവും അധികം പേര്‍ തെരഞ്ഞത് ഗാംഗുലിയെയാണ്. പൂനെ വാരിയേഴ്സിന്റെ നായകന്‍ ഗാംഗുലിയാണ് ഇപ്പോഴും ആരാധകര്‍ ഏറെയുള്ള നായകനെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നതെന്ന് ഗൂഗിള്‍ അധികൃതര്‍ പറയുന്നു.
ഗാംഗുലിക്ക് പിന്നില്‍ ഇന്ത്യയുടെ രാഹുല്‍ ദ്രാവിഡ് ആണ് ഇടംപിടിച്ചിരിക്കുന്നത്. രാജസ്ഥാന്‍ റോയല്‍സിന്റെ നായകനാണ് ദ്രാവിഡ്. ഏറ്റവും കൂടുതല്‍ പേര്‍ തെരഞ്ഞ ഐ പി എല്‍ നായകന്‍മാരുടെ കണക്കെടുക്കുമ്പോള്‍ ടീം ഇന്ത്യയുടെ ധോണി മൂന്നാം സ്ഥാനത്താണ്. ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ നായകനാണ് ധോണി.
യുവരാജ് സിംഗിന് പകരക്കാരനായാണ് ഇത്തവണ ഗാംഗുലി പൂനെ വാരിയേഴ്സിന്റെ നായകനാകുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല