1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 29, 2018

സ്വന്തം ലേഖകന്‍: ‘ഞാന്‍ ഷര്‍ട്ട് ഊരി വീശുമ്പോള്‍ അരുതെന്ന് ലക്ഷ്മണ്‍ പലതലണ പറഞ്ഞു; നീയും ഊരി വീശെന്നായിരുന്നു ഞാന്‍ പറഞ്ഞത്,’ ലോര്‍ഡ്‌സിലെ ചരിത്ര നിമിഷത്തെക്കുറിച്ച് ഗാംഗുലി. ലോര്‍ഡ്‌സില്‍ 2002ല്‍ അവസാന ഏകദിന മത്സരത്തില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് ഇന്ത്യ പരമ്പര നേടിയപ്പോള്‍ സൗരവ് ഗാംഗുലി ഷര്‍ട്ട് വലിച്ചൂരി കൈയ്യില്‍ ചുഴറ്റിയത് ഇന്നും ക്രിക്കറ്റ് പ്രേമികളുടെ ആവേശ നിമിഷങ്ങളിലൊന്നാണ്.

ഗാംഗുലി അന്നങ്ങനെ ചെയ്തപ്പോള്‍ വിവിഎസ് ലക്ഷ്മണ്‍ തടയാന്‍ ശ്രമിച്ചിരുന്നു എന്നാണ് ഗാംഗുലിയുടെ പുതിയ വെളിപ്പെടുത്തല്‍. ബ്രേക്ക്ഫാസ്റ്റ് വിത്ത് ചാംപ്യന്‍സ് എന്ന പരമ്പരയിലാണ് ഗാംഗുലി ലോര്‍ഡ്‌സിലെ ആ ദിനത്തെക്കുറിച്ച് ഓര്‍മിച്ചത്. ‘എന്റെ ഇടതുവശത്തായി ലക്ഷ്മണും പുറകിലായി ഹര്‍ഭജന്‍ സിങ്ങുമായിരുന്നു ഉണ്ടായിരുന്നത്. ഞാന്‍ ടി ഷര്‍ട്ട് ഊരാന്‍ തുടങ്ങിയപ്പോള്‍ തന്നെ അത് ചെയ്യരുത്, അത് ചെയ്യരുത് എന്ന് ലക്ഷ്മണ്‍ പറയുന്നുണ്ടായിരുന്നു.

ഞാന്‍ ഷര്‍ട്ട് ഊരിക്കഴിഞ്ഞപ്പോള്‍ ലക്ഷ്മണ്‍ എന്നോട് ചോദിച്ചു, ഞാന്‍ ഇപ്പോള്‍ എന്താ ചെയ്യുക? നീയും ഷര്‍ട്ട് ഊരിക്കോളാന്‍ ഞാന്‍ പറഞ്ഞു,’ ഗാംഗുലി വെളിപ്പെടുത്തി. ‘ഷര്‍ട്ട് ഊരാനുളള ചിന്ത പെട്ടെന്നാണ് എന്റെ മനസ്സില്‍ ഉണ്ടായത്. അതിനു മുമ്പ് വാങ്കഡേ സ്റ്റേഡിയത്തില്‍ 33ന് പരമ്പര സ്വന്തമാക്കിയപ്പോള്‍ ആന്‍ഡ്രൂ ഫിന്റോഫ് ചെയ്തത് പെട്ടെന്ന് ഞാനോര്‍ത്തു. ലോര്‍ഡ്‌സില്‍ എന്തുകൊണ്ട് എനിക്കത് ചെയ്തുകൂടായെന്ന് തോന്നി,’ ഗാംഗുലി ഓര്‍ക്കുന്നു.

ലോര്‍ഡ്‌സില്‍ അന്നങ്ങനെ ചെയ്തതില്‍ പിന്നീട് താന്‍ വിഷമിച്ചിട്ടുണ്ടെന്നും ഗാംഗുലി പറഞ്ഞു. ‘ഒരിക്കല്‍ മകള്‍ എന്നോട് ചോദിച്ചു, എന്തിനാണ് അങ്ങനെ ചെയ്തത്? ക്രിക്കറ്റില്‍ അത് ചെയ്യേണ്ട ആവശ്യമുണ്ടോ? ഞാനവളോട് പറഞ്ഞു, അന്നു ഞാന്‍ ചെയ്തത് തെറ്റാണ്. ജീവിതത്തില്‍ ചില സമയത്ത് ചില കാര്യങ്ങള്‍ നിങ്ങള്‍ അറിയാതെ ചെയ്തുപോകും.’

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.