വിഷാദത്തിലും മറ്റേതെങ്കിലും മാനസികവിഷമത്തിലും പെട്ട് തകര്‍ന്നിരിക്കുന്നവര്‍ക്കായി എന്‍.എച്ച്.എസ് രംഗത്ത്. എട്ടുമണിക്കൂര്‍ നീളുന്ന ഗാര്‍ഡനിംഗ് കോഴ്‌സാണ് ടെന്‍ഷനടിക്കുന്നവര്‍ക്കായി എന്‍.എച്ച്.എസ് തയ്യാറാക്കിയിരിക്കുന്നത്.
ടെന്‍ഷന്‍ അനുഭവിക്കുന്ന ആളാണ് നിങ്ങളെങ്കില്‍ ആദ്യം ജി.പിയെ സമീപിക്കണം. ഏതെങ്കിലുമൊരു ഗാര്‍ഡനര്‍ വിദഗ്ധന്റെയടുത്ത് കോഴ്‌സിനെക്കുറിച്ച് പഠിക്കാനായി താല്‍പ്പര്യമുണ്ടെന്ന കാര്യം ജി.പിയോട് വ്യക്തമാക്കുകയാണ് ചെയ്യേണ്ടത്. രണ്ട് മണിക്കൂര്‍ നീളുന്ന സെഷന്‍ ആയിരിക്കും ഗാര്‍ഡനിംഗിനെക്കുറിച്ച് നിങ്ങള്‍ക്ക് ലഭിക്കുക. വിവിധയിനം ചെടികളെക്കുറിച്ചും മണ്ണിന്റെ ഘടനയെക്കുറിച്ചും കീടങ്ങളെക്കുറിച്ചുമെല്ലാം നിങ്ങള്‍ക്ക് ക്ലാസിലുടെ അവബോധം നേടാം.
പരീക്ഷണാടിസ്ഥാനത്തിലാണ് എന്‍.എച്ച്.എസ് പദ്ധതി നടപ്പാക്കുന്നത്. പഴത്തിന്റേയും പച്ചക്കറികളുടേയും ചെടികളും നിങ്ങള്‍ക്ക് വീട്ടിലേക്ക് കൊണ്ടുപോകാവുന്നതാണ്. സൗത്താംപ്റ്റണിലെ മേയ്ഫീല്‍ഡ് നേഴ്‌സറിയിലാണ് ആദ്യഘട്ടമായി പരിപാടി ഒരുക്കിയിട്ടുള്ളത്. പദ്ധതിക്കായി എന്‍.എച്ച്.എസ് 3000 പൗണ്ടാണ് ചിലവഴിക്കുന്നത്.
പ്രായപൂര്‍ത്തിയായവര്‍ക്കെല്ലാം സിറ്റിയിലെ ജി.പിയില്‍ രജിസ്റ്റര്‍ ചെയ്താല്‍ ഗാര്‍ഡനിംഗ് കോഴ്‌സില്‍ പങ്കെടുക്കാവുന്നതാണ്. നിലവില്‍ 21നും 60 നും ഇടയ്ക്ക് പ്രായമുള്ള എട്ടുപേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഗാര്‍ഡനിംഗ് കോഴ്‌സില്‍ പങ്കെടുക്കുന്നത് അസ്വസ്ഥതകളും ടെന്‍ഷനും മാറാന്‍ ഏറെ സഹായിക്കുമെന്ന് നേഴ്‌സറി മാനേജര്‍ റേച്ചല്‍ ഹാംപ്റ്റണ്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല