അബദ്ധത്തില്‍ പെട്രോള്‍ എടുത്തുകുടിച്ചശേഷം സിഗററ്റിനു തീ കൊളുത്തിയ ആള്‍ മരണത്തിനു കീഴടങ്ങി. 43 വയസുകാരനായ ഗാരി അലന്‍ ബാനിംഗാണ് കുടിവെള്ളമാണെന്നു തെറ്റിദ്ധരിച്ച് കൂട്ടുകാരന്റെ അപ്പാര്‍ട്ട്മെന്റിലെ അടുക്കളയില്‍ സൂക്ഷിച്ചിരുന്ന പെട്രോള്‍ എടുത്തുകുടിച്ചത്. കുടിച്ചയുടന്‍ തുപ്പുകയും ചെയ്തു. ഇതു വസ്ത്രത്തില്‍ വീണിരുന്നു.
പിന്നീട് വെളിയില്‍ ഇറങ്ങി സിഗരറ്റിനു തീകൊളുത്തുകയും തീ ആളിക്കത്തുകയുമായിരുന്നു. കൂടെയുണ്ടായിരുന്നയാള്‍ തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീട് ഫയര്‍ക്രൂ എത്തിയാണ് ബാനിംഗിനെ കാരലീന ഈസ്റ് മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചത്. ഇയാള്‍ ചൊവ്വാഴ്ച വെളുപ്പിനു മരിച്ചു. സംഭവത്തെക്കുറിച്ച് പോലീസും സിറ്റി ഫയര്‍ മാര്‍ഷലും അന്വേഷണം നടത്തിവരികയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല