പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പെണ്‍കുട്ടികളെ പീഡിപ്പിച്ച കുറ്റത്തിന് മുന്‍ പോപ്പ് താരം ഗ്യാരി ഗ്ലിറ്ററിന് 16 വര്‍ഷം ജയില്‍ശിക്ഷ വിധിച്ചു. 1975നും 1980നും ഇടയ്ക്ക് നടന്ന പീഡനങ്ങളില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇയാളെ കോടതി ശിക്ഷിച്ചത്.
പോള്‍ ഗാഡ് എന്നാണ് ഗ്യാരിയുടെ യഥാര്‍ത്ഥ പേര്. ബലാത്സംഗത്തിനുള്ള ശ്രമം, അപമര്യാദയായ പെരുമാറ്റം, 13 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടിയുമായി ലൈംഗിക ബന്ധം തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് ഗ്യാരിയെ ശിക്ഷിച്ചിരിക്കുന്നത്. സൗത്ത്്‌വാര്‍ക്ക് ക്രൗണ്‍ കോടതിയാണ് ഗ്യാരിക്ക് ശിക്ഷ വിധിച്ചത്. തന്നെ ശിക്ഷിച്ചെന്ന് അറിഞ്ഞിട്ടും പ്രത്യേകിച്ച് ഭാവ വ്യത്യാസങ്ങളൊന്നും കൂടാതെയാണ് 70 വയസ്സുകാരനായ ഗ്യാരി ഡോക്കില്‍നിന്ന് പുറത്തിറങ്ങിയതെന്ന് ബിബിസി ന്യൂസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇരകളെല്ലാം തന്നെ ഗ്യാരിയുടെ പ്രവര്‍ത്തികള്‍ കൊണ്ട് ബാധിക്കപ്പെട്ടിട്ടുണ്ടെന്ന് ബോധ്യമായതിനെ തുടര്‍ന്നാണ് ഇയാള്‍ക്ക് ശിക്ഷ നല്‍കുന്നതെന്ന് വിധി പ്രസ്താവിച്ച് കൊണ്ട് ജഡജി വ്യക്തമാക്കി.
ഗ്യാരിക്ക് പ്രായമായെന്നും മറ്റൊരാളുടെ സഹായമില്ലാതെ നടക്കാന്‍ പോലും സാധിക്കില്ലെന്നുമുള്ള പ്രതിഭാഗം വക്കീലിന്റെ വാദങ്ങളൊന്നും മുഖവിലയ്‌ക്കെടുക്കാന്‍ കോടതി തയാറായില്ല. കഴിഞ്ഞ പത്ത് വര്‍ഷത്തിലേറെയായി ഗ്യാരി ഒറ്റയ്ക്കാണ് താമസിക്കുന്നതെന്നും, ഒറ്റപ്പെട്ട ജീവിതമാണ് ഇയാള്‍ക്കെന്നും വക്കീല്‍ വാദിച്ചു. താമസിക്കുന്ന വീട്ടില്‍നിന്നും തൊട്ടപ്പുറത്തുള്ള തെരുവ് വരെ പോലും നടക്കാന്‍ സാധിക്കാത്ത വിധത്തില്‍ ആരോഗ്യം ക്ഷയിച്ചിട്ടുണ്ടെന്നും വക്കീല്‍ വാദിച്ചെങ്കിലും കോടതി ഇതെല്ലാം തള്ളിക്കളഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല