ഗസയില്‍ വെടിനിര്‍ത്തലിന് ഇസ്രയേലും പലസ്തീനിലെ ഇസ്ലാമിക് ജിഹാദും ധാരണയുണ്ടാക്കി. ഈജിപ്റ്റിന്‍റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചകളെ തുടര്‍ന്നാണ് ഇരുപക്ഷവും വെടിനിര്‍ത്തലിന് സമ്മതിച്ചത്. നാലു ദിവസമായി ഗസയില്‍ നടക്കുന്ന ഏറ്റുമുട്ടലില്‍ 25 പേര്‍ മരിച്ചിരുന്നു.
ഇന്നലെ പ്രാദേശിക സമയം പുലര്‍ച്ചെ ഒന്നു മുതല്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതായി ഈജിപ്ഷ്യന്‍ ഇന്‍റലിജന്‍സ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇസ്രേലി അധികൃതരും ഇസ്ലാമിക് ജിഹാദ് നേതാക്കളും ഇക്കാര്യം സ്ഥിരീകരിച്ചു.
ഇരുപക്ഷവും തമ്മില്‍ വാക്കാലുള്ള ധാരണയാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് ഇസ്രേലി പ്രതിരോധ മന്ത്രി മാതന്‍ വില്‍നയ് റേഡിയോ പ്രക്ഷേപണത്തില്‍. ഇസ്രയേല്‍ വെടിനിര്‍ത്തല്‍ തുടരുന്നിടത്തോ ളും ധാരണയ്ക്കനുസരിച്ച് ഇസ്ലാമിക് ജിഹാദ് പ്രവര്‍ത്തിക്കുമെന്ന് സംഘടനയുടെ വക്താവ് ദൗദ് ഷിഹാബ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല