സ്വന്തം ലേഖകൻ: ബിൽ ആൻഡ് മെലിൻഡ ഗേറ്റ് ഫൗണ്ടേഷന്റെ ഗ്ലോബൽ ഗോൾ കീപ്പർ പുരസ്കാരം പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറ്റുവാങ്ങുന്നു. സ്വച്ഛ് ഭാരത് യജ്ഞത്തിനാണ് പുരസ്കാരം. രാജ്യത്തെ ശുചിത്വപദ്ധതിയിലൂടെ ഐക്യരാഷ്ട്ര സഭയ്ക്ക് അതിന്റെ ലക്ഷ്യങ്ങൾ നേടാൻ സാധിച്ചെന്ന് പ്രധാനമന്ത്രി പറഞ്ഞു.
മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാർഷികത്തിൽ എനിക്ക് ഈ പുരസ്കാരം ലഭിക്കുന്നത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. 130 കോടി ജനങ്ങൾ ഒരു പ്രതിജ്ഞയെടുക്കുന്പോൾ, ഏതു വെല്ലുവിളിയെയും മറികടക്കാൻ സാധിക്കും- ചൊവ്വാഴ്ച രാത്രി പുരസ്കാരം സ്വീകരിച്ച് മോദി പറഞ്ഞു.
“സ്വച്ഛ് ഭാരത് യജ്ഞം വൻ വിജയമായിരുന്നു. കോടിക്കണക്കിന് ഇന്ത്യക്കാരുടെ ജീവിതം മാത്രമല്ല ഈ പദ്ധതിയിലൂടെ മാറിയത്. യുഎന്നിന് അതിന്റെ ലക്ഷ്യം കൈവരിക്കാൻ കൂടി ഇതു മൂലം സാധിച്ചു,” മോദി പറഞ്ഞു.
പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് ഇന്ത്യയിൽ 11 കോടി ശുചിമുറികൾ നിർമിച്ചു. രാജ്യത്തെ ദരിദ്രർക്കും സ്ത്രീകൾക്കുമാണ് ഈ പദ്ധതി കൊണ്ട് ഏറെ പ്രയോജനം ലഭിച്ചതെന്നും മോദി കൂട്ടിച്ചേർത്തു. 2014 ഒക്ടോബർ രണ്ടിനാണ് നരേന്ദ്ര മോദി സർക്കാർ സ്വച്ഛ് ഭാരത് യജ്ഞത്തിനു തുടക്കമിട്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല