സ്വന്തം ലേഖകന്‍: ഇന്ത്യയുടെ അതിവേഗ തീവണ്ടി ഗാട്ടിമാന്‍ എക്‌സ്പ്രസ് പരീക്ഷണ ഓട്ടം വിജയകരമായി പൂര്‍ത്തിയാക്കി. ഡല്‍ഹിക്കും ആഗ്രഹക്കും ഇടയിലായിരുന്നു ഗാട്ടിമാന്‍ എക്‌സ്പ്രസിന്റെ ആറാമത്തെയും അവസാനത്തെയും പരീക്ഷണ ഓട്ടം. 195 കിലോ മീറ്റര്‍ ദൂരം 115 മിനിട്ടു കൊണ്ട് പിന്നിട്ടാണ് ഗാട്ടിമാന്‍ എക്‌സ്പ്രസ് ഓട്ടം പൂര്‍ത്തിയാക്കിയത്.
അടുത്തയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി തീവണ്ടിയുടെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിക്കുമെന്നാണ് സൂചന. ഉടന്‍ തന്നെ ഗാട്ടിമാന്‍ ഓടി തുടങ്ങും. ആധുനിക രീതിയിലുള്ള 12 കോച്ചുകളാണ് ഗാട്ടിമാനില്‍ സജ്ജീകരിച്ചിട്ടുള്ളത്.
എന്നാല്‍ 10 മിനിറ്റ് വൈകിയാണ് തീവണ്ടി ആഗ്രയില്‍ എത്തിയത്. വടക്കന്‍ റെയില്‍വേ ഡിവിഷന്റെ ആഭിമുഖ്യത്തിലായിരുന്നു പരീക്ഷണ ഓട്ടം. തീവണ്ടിയുടെ ഫ്‌ലാഗ് ഓഫ് ഉടനുണ്ടാകുമെന്ന് ആഗ്ര റയില്‍വേ ഡിവിഷനല്‍ മാനേജര്‍ പറഞ്ഞു.
ഡല്‍ഹിയില്‍ നിന്ന് രാവിലെ 11.15 ന് യാത്ര പുറപ്പെട്ട തീവണ്ടി ഉച്ചക്ക് 1.10 ന് ആഗ്ര സ്റ്റേഷനിലെത്തി. തിരിച്ചുള്ള യാത്രയില്‍ 2.20 ന് ആഗ്രയില്‍ നിന്ന് തുടങ്ങിയ വണ്ടി 4.25 ന് ഡല്‍ഹിയിലെത്തി. ആകെ യാത്രക്ക് രണ്ട് മണിക്കൂറും 25 മിനിറ്റുമാണ് എടുത്തത്.
എന്നാല്‍ അതിവേഗ തീവണ്ടിക്ക് രണ്ട് മണിക്കൂറും ആറ് മിനിറ്റുമാണ് എടുക്കാറുള്ളത്. അതിവേഗ യാത്രക്ക് ടിക്കറ്റ് ചാര്‍ജും കൂടുതലാണ്. മറ്റു ട്രെയിനുകളെ അപേക്ഷിച്ച് 25 ശതമാനമാണ് വര്‍ധന. എക്‌സിക്യൂട്ടീവ് ക്ലാസിന് 1369 രൂപ ഈടാക്കും.
ഡല്‍ഹിയില്‍ നിന്ന് രാവിലെ എട്ടിന് തിരിക്കുന്ന തീവണ്ടി 9.45 ന് ആഗ്രയിലെത്തും. തിരിച്ചുള്ള യാത്ര വൈകുന്നേരം 5.30 നാണ്. 7.15 ന് ഡല്‍ഹിയില്‍ 7.15 തിരിച്ചെത്തും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല