സ്വന്തം ലേഖകന്‍: കശ്മീരില്‍ ഇന്ത്യന്‍ സൈനികന്‍ കൊള്ളുന്ന ഓരോ അടിക്കും 100 ജിഹാദികളെ വീതം കൊല്ലണമെന്ന് ക്രിക്കറ്റ് താരം ഗൗതം ഗംഭീറിന്റെ ട്വീറ്റ്. കശ്മീര്‍ ഇന്ത്യയുടെ സ്വന്തമാണ്. സ്വാതന്ത്ര്യം വേണമെങ്കില്‍ അവര്‍ക്ക് ഇവിടം വിടാമെന്നും താരം ട്വിറ്ററില്‍ കുറിച്ചു. കഴിഞ്ഞ ദിവസം കശ്മീരില്‍ അര്‍ദ്ധസൈനിക വിഭാഗത്തില്‍ പെടുന്നവരെ നാട്ടുകാര്‍ ആക്രമിക്കുന്നതിന്റെ വീഡിയോ വൈറലായതിനു പിന്നാലെയാണ് മുന്‍ ഇന്ത്യന്‍ താരങ്ങളായ സെവാഗും ഗംഭീറും ട്വീറ്റുമായി എത്തിയത്.
ആക്രമണകാരിയെ ശക്തമായി അപലപിച്ച് രംഗത്ത് വന്ന സെവാഗിന് പിന്നാലെയാണ് രൂക്ഷമായി പ്രതികരിച്ച് ഗംഭീറും എത്തിയത്. രണ്ടു പേരുടെയും പ്രസ്താവനകളും വൈറലായിരിക്കുകയാണ്. കശ്മീര്‍ നിവാസിയുടെ പെരുമാറ്റം ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്തതാണ് എന്നായിരുന്നു വീരു ട്വിറ്ററില്‍ കുറിച്ചത്. ഇത് അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്ന് ഗൗതം ഗംഭീറും പറഞ്ഞു.
സൈനികന് കിട്ടുന്ന ഓരോ അടിയിലും ഏറ്റവും കുറഞ്ഞത് 100 ജിഹാദികളെയെങ്കിലൂം കൊല്ലണം. കശ്മീര്‍ ഞങ്ങളുടെതാണെന്നും സ്വാതന്ത്ര്യം വേണ്ടവര്‍ ഇവിടം വിട്ടു പോകണമെന്നും ഗംഭീര്‍ കുറിച്ചു. ഇന്ത്യാ വിരുദ്ധര്‍ തങ്ങളുടെ കൊടി അടയാളപ്പെടുത്തുന്നത് മറന്നു പോകരുതെന്നും പറഞ്ഞു. കാവി ഞങ്ങളുടെ കോപത്തില്‍ നിന്നുള്ള തീയാണെന്നും വെള്ള ജിഹാദികളുടെ ശവക്കച്ചയാണെന്നും പച്ചനിറം തീവ്രവാദത്തോടുള്ള വെറുപ്പാണെന്നും ഗംഭീര്‍ പറയുന്നു.
ബുധനാഴ്ചയാണ് വിവാദ ദൃശ്യം പുറത്തു വന്നത്. കശ്മീര്‍ തെരുവിലൂടെ അര്‍ദ്ധസൈനിക ജവാന്‍ നടന്നുപോകുമ്പോള്‍ ഒരുകൂട്ടം ആള്‍ക്കാര്‍ സൈനികരെ ആക്രമിക്കുന്നതും അവരുടെ ഹെല്‍മറ്റ് തട്ടിപ്പറിക്കുന്നതും ബാഗില്‍ ശക്തിയായി അടിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ചിലര്‍ രംഗങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുകയും ചെയ്യുന്നുണ്ട്.
ജവാന്മാരെ യുവാക്കള്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുന്നതും പിന്നിലെ ബാഗില്‍ പല തവണ അടിക്കുന്നതും കാണാം. ഒരു ഓഫീസറുടെ തലയുടെ പിന്നില്‍ അടിക്കുകയും കയ്യിലിരിക്കുന്ന ഹെല്‍മറ്റില്‍ തൊഴിക്കുകയും ചെയ്യുന്നുമുണ്ട്. ഇവയെല്ലാം അവഗണിച്ച സൈനികന്‍ നടന്നുപോകുന്നതും കാണാം. വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല