സ്വവര്‍ഗാനുരാഗികളെയും സമൂഹത്തിന്റെ ഭാഗമായി അംഗീകരിച്ചു തുടങ്ങിയിട്ടുണ്ട് നമ്മുടെ ലോകം. ഇപ്പോഴിതാ ബ്രിട്ടീഷ് ഗവണ്‍മെന്റ് സ്വവര്‍ഗാനുരാഗികള്‍ക്കും രക്തം ദാനം ചെയ്യാമെന്ന നിലപാട് കൈക്കൊണ്ടിരിക്കുന്നു. എച്ഐവി എയിഡ്സ് തുടങ്ങിയ ലൈംഗിക രോഗങ്ങള്‍ തടയുന്നതിന്റെ ഭാഗമായി 1980 കളിലാണ് സ്വവര്‍ഗാനുരാഗികള്‍ രക്തം ദാനം ചെയ്യുന്നത് വിലക്കി കൊണ്ടുള്ള തീരുമാനം യുകെ എടുത്തത്.
എന്നാല്‍ സമീപ കാലത്ത് നടന്ന പഠന ഫലങ്ങളുടെ വെളിച്ചത്തില്‍ രാഷ്ട്രീയ പ്രവര്‍ത്തകര്‍ ഈ നിരോധനത്തെ പുനര്‍ചിന്തയ്ക്ക് വിധേയമാക്കുകയായിരുന്നു. അതേതുടര്‍ന്നാണ് ഇപ്പോള്‍ കൈക്കൊണ്ടിരിക്കുന്ന ഈ നിലപാട്. ഈ വര്‍ഷമാദ്യം അഡവൈസറി കമ്മറ്റി ഓണ്‍ ദ സേഫ്റ്റി ബ്ലഡ് ഈ നിരോധനത്തിനെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇവര്‍ പുറത്തു വിട്ട റിപ്പോര്‍ട്ടുകളിലെ നിര്‍ദേശങ്ങളെ അടിസ്ഥാനമാക്കിയാണ് സ്വവര്‍ഗാനുരാഗികളായ പുരുഷന്മാര്‍ക്കും രക്തദാനമാകാം എന്ന തീരുമാനം യുകെ എടുത്തിരിക്കുന്നത്.
അതേസമയം രക്തദാനത്തിനു തയ്യാറാവുന്ന വ്യക്തി ആരോഗ്യവാനും മറ്റു രോഗങ്ങളൊന്നു ഇല്ലാത്തയാളും ആയിരിക്കണമെന്ന് മാത്രം. യുകെയിലെ സ്വവര്‍ഗാനുരാഗികളില്‍ നടത്തിയ സര്‍വ്വേയില്‍ നിന്നും 95 ശതമാനം സ്വവര്‍ഗാനുരാഗിയായ പുരുഷന്മാരും രക്തദാനത്തിനു യോഗ്യരാണെന്ന് കണ്ടെത്തിയിട്ടുമുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല