1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 20, 2023

സ്വന്തം ലേഖകൻ: ഇ​സ്ര​യേ​ൽ -ഹ​മാ​സ് യു​ദ്ധം അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നും ഗാ​സ​യി​ലെ ജ​ന​ങ്ങ​ളെ ര​ക്ഷി​ക്കു​ന്ന​തി​ന് അ​ടി​യ​ന്ത​ര വെ​ടി​നി​ർ​ത്ത​ലി​നു​ള്ള ശ്ര​മം ഊ​ർ​ജം. ഇ​തു സം​ബ​ന്ധി​ച്ച് അ​മേ​രി​ക്ക​ൻ ഇ​ന്‍റ​ലി​ജ​ൻ​സ് ഏ​ജ​ൻ​സി​യാ​യ സി​ഐ​എ​യു​ടെ ത​ല​വ​ൻ വി​ല്യം ബേ​ൺ​സ് ഇ​സ്രാ​യേ​ൽ, ഖ​ത്ത​ർ പ്ര​തി​നി​ധി​ക​ളു​മാ​യി പോ​ള​ണ്ട് ത​ല​സ്ഥാ​ന​മാ​യ വാ​ഴ്സോ​യി​ൽ കൂ​ടി​ക്കാ​ഴ്ച ന‌‌​ട​ത്തി.

മൊ​സാ​ദ് ത​ല​വ​ൻ, ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി എ​ന്നി​വ​രാ​ണ് ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്ത​ത്.​നേ​ര​ത്തെ പ്ര​ഖ്യാ​പി​ച്ച വെ​ടി​നി​ർ​ത്ത​ൽ അ​വ​സാ​നി​ച്ച​ശേ​ഷം മൂ​വ​രും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്ന​ത് ആ​ദ്യ​മാ​യാ​ണ്. അ​തേ​സ​മ​യം മ​റ്റൊ​രു വെ​ടി​നി​ർ​ത്ത​ൽ പ്ര​ഖ്യാ​പ​ന​ത്തി​നു​ള്ള ഘ​ട്ട​ത്തി​ൽ ച​ർ​ച്ച​ക​ൾ എ​ത്തി​യി​ട്ടി​ല്ലെ​ന്ന് അ​മേ​രി​ക്ക​ൻ ദേ​ശീ​യ സു​ര​ക്ഷാ കൗ​ൺ​സി​ൽ വ​ക്താ​വ് ജോ​ൺ കി​ർ​ബി പ​റ​ഞ്ഞു.

അതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും തമ്മിൽ ഫോണിൽ ചർച്ച നടത്തി. ഇസ്രയേൽ–ഗാസ സംഘർഷം ചെങ്കടലിലേക്കു വ്യാപിക്കുന്നതിലുള്ള ആശങ്ക മോദി നെതന്യാഹുവിനെ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.