1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 16, 2023

സ്വന്തം ലേഖകൻ: ഗാസ അധിനിവേശം വലിയ അബദ്ധമായിരിക്കുമെന്ന യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ മുന്നറിയിപ്പിന് പിന്നാലെ പ്രതികരണവുമായി യുഎന്നിലെ ഇസ്രയേല്‍ സ്ഥാനപതി. ഗാസ പിടിച്ചടുക്കുന്നതിന് ഇസ്രയേലിന് താത്പര്യമില്ലെന്നും അതേ സമയം ഹമാസിനെ ഇല്ലാതാക്കാന്‍ ആവശ്യമുള്ളതെല്ലാം ചെയ്യുമെന്നും ഇസ്രയേല്‍ അംബാസിഡര്‍ ഗിലാഡ് എര്‍ദാന്‍ പറഞ്ഞു.

ഗാസ അധിനിവേശത്തിന് ഇസ്രയേല്‍ തയ്യാറാടെക്കുന്നുവെന്ന സൂചനകള്‍ക്കിടെയായിരുന്നു യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ മുന്നറിയിപ്പ്. ഹമാസ് പലസ്തീന്‍ ജനതയെ മുഴുവനായും പ്രതിനിധീകരിക്കുന്നില്ല. ഗാസയില്‍ അധിനിവേശം നടത്തുന്നത് വലിയ അബദ്ധമായിരിക്കുമെന്നും ബൈഡന്‍ പറയുകയുണ്ടായി.

‘ഞങ്ങള്‍ക്ക് ഗാസ പിടിച്ചെടുക്കാനോ ഗാസയില്‍ തുടരാനോ താല്‍പര്യമില്ല, പക്ഷേ ഞങ്ങള്‍ ഞങ്ങളുടെ നിലനില്‍പ്പിനായി പോരാടുന്നതിനാല്‍, ബൈഡന്‍ അഭിപ്രായപ്പെട്ടതുപോലെഹമാസിനെ തുടച്ചുനീക്കുക എന്നതാണ് ഏക മാര്‍ഗം, അതിനാല്‍ ആവശ്യമായതെല്ലാം ചെയ്യേണ്ടിവരും. അവരുടെ എല്ലാ ശേഷിയും ഇല്ലാതാക്കും’ ഐക്യരാഷ്ട്ര സഭയിലെ ഇസ്രയേല്‍ സ്ഥാനപതി സി.എന്‍.എന്നിനോട് പ്രതികരിച്ചു.

ഹമാസ് ഇസ്രയേലിനെ ആക്രമിച്ചത് മുതല്‍ ഉയര്‍ന്നുകേള്‍ക്കുന്ന പേരാണ് ഹമാസ് സായുധസംഘത്തിന്റെ തലവന്‍ യഹിയ സിന്‍വാറിന്റേത്. 1,300 ലേറെ ഇസ്രയേലികളുടെ മരണത്തിന് കാരണമായ ഹമാസ് ആക്രമണത്തിന്റെ സൂത്രധാരന്‍ എന്നാണ് ഇയാളെ വിശേഷിപ്പിക്കുന്നത്. തിന്മയുടെ മുഖമെന്ന് ഇസ്രയേല്‍ അധികൃതര്‍ ആരോപിക്കുന്ന യഹിയ സിന്‍വാര്‍ ആരാണ്? ഗാസയില്‍ കരയുദ്ധത്തിന് തയ്യാറെടുക്കുമ്പോള്‍, തങ്ങള്‍ നോട്ടമിട്ടവരില്‍ പ്രധാനിയെന്നാണ് ഇസ്രയേല്‍ സിന്‍വാറിനെക്കുറിച്ച് പറയുന്നത്.

യഹിയ സിന്‍വാറിനെ തിന്മയുടെ മുഖമെന്ന് വിശേഷിപ്പിച്ചത് ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് വക്താവ് ലെഫ്റ്റണന്റ് കേണ്‍ റിച്ചാഡ് ഹെച്ചായിരുന്നു. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് നേതൃത്വം നല്‍കിയ ബിന്‍ലാദനെപ്പോലെ ഇസ്രയേലിനെതിരെ നടന്ന ആക്രമണത്തിന്റെ ബുദ്ധികേന്ദ്രമാണ് സിന്‍വാറെന്നായിരുന്നു ഐ.ഡി.എഫിന്റെ ആരോപണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.