ലണ്ടന്‍ : ലണ്ടന്‍ ഒളിമ്പിക്‌സില്‍ രാജ്യത്തിനൊരു സ്വര്‍ണ്ണമെഡല്‍ എന്ന നേട്ടം ഇന്ന് കൈവരിക്കാനാകുമെന്ന പ്രതീക്ഷയില്‍ താരങ്ങള്‍ ഇന്നു മത്സരത്തിനിറങ്ങുന്നു. സൈക്ലിംഗ്, റോവിങ്ങ്, നീന്തല്‍ എന്നീ ഇനങ്ങളിലാണ് സ്വര്‍ണ്ണ മെഡല്‍ പ്രതീക്ഷയുമായി രാജ്യത്തിന്റെ കായിക താരങ്ങള്‍ മത്സരിക്കാനിറങ്ങുന്നത്. പുരുഷ വിഭാഗം റോഡ് സൈക്ലിംഗില്‍ നാലാമത്തെ ഒളിമ്പിക് സ്വര്‍ണ്ണം ലക്ഷ്യമിട്ടാണ് ബ്രാഡ്‌ലി വിഗ്ഗിന്‍സ് ഇന്ന് മത്സരത്തിനിറങ്ങുന്നത്. വനിതാവിഭാഗം റോവിങ്ങ് (ഡബ്ള്‍സ്) ല്‍ ഹെലന്‍ ഗ്ലോവറും ഹെതര്‍ സ്റ്റാനിംഗിനും ഒന്നാമത് എത്താനാകുമെന്ന പ്രതീക്ഷയുണ്ട്.
പുരുഷ വിഭാഗം 200 മീറ്റര്‍ ബാക്ക്‌സ്‌ട്രോക്കില്‍ റെക്കോര്‍ഡോടെ ഫൈനലിലേക്ക് യോഗ്യത നേടിയ നീന്തല്‍താരം മൈക്കല്‍ ജെയ്മിസണിനും സ്വര്‍ണ്ണമെഡല്‍ പ്രതീക്ഷയുണ്ട്. 200 മീറ്റര്‍ ബട്ടര്‍ ഫ്‌ളൈ ഫൈനലില്‍ മറ്റൊരു ബ്രട്ടീഷ് താരമായ ജെമ്മാ ലോവും ഫൈനലിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. ടൂര്‍ ഡെ ഫ്രാന്‍സ് ടൂര്‍ണമെന്റിലെ മികച്ച പ്രകടനമാണ് മുപ്പത്തിരണ്ട് കാരനായ വി്ഗ്ഗിന്്‌സിന് പ്രചോദനമാകുന്നത്. ലണ്ടന്‍ ഒളിമ്പിക്‌സില്‍ മെഡല്‍ നേടാനായാല്‍ ഏഴ് ഒളിമ്പിക് മെഡല്‍ നേടുന്ന ആദ്യ ബ്രട്ടീഷ് താരമെന്ന ബഹുമതിയാകും വിഗ്ഗിന്‍സിനെ കാത്തിരിക്കുന്നത്. ആറ് ഒളിമ്പിക് മെഡലുമായി ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന റോവിങ്ങ് താരം സ്റ്റീവ് റെഡ്‌ഗ്രേവിന്റെ റെക്കോര്‍ഡാകും പഴങ്കഥയാവുക.
ഗ്ലോവറിന്റെയും സ്റ്റാനിംഗിന്റേയും മെഡല്‍ പ്രതീക്ഷ പൂവണിഞ്ഞാല്‍ ബ്രിട്ടന് വനിതാവിഭാഗം റോവിങ്ങില്‍ ആദ്യമായി ലഭിക്കുന്ന സ്വര്‍ണ്ണമാകും അത്്. ഒളിമ്പിക്‌സ് നാലാം ദിവസത്തേക്ക് കടന്നതോടെ കൂടുതല്‍ മത്സരാര്‍ത്ഥികള്‍ പോര്‍്ച്ചുഗലിലെ ട്രയിനിംഗ് ക്യാമ്പില്‍ നിന്ന് ഒളിമ്പിക് വില്ലേജിലേക്ക് എത്തിതുടങ്ങിയിട്ടുണ്ട്. ആഗസ്റ്റ മൂന്നിന് അത്‌ലറ്റിക്‌സ് ഇനങ്ങള്‍ ആരംഭിക്കുന്നതോടെ കൂടുതല്‍ മെഡലുകള്‍ രാജ്യത്തിന്റെ അ്ക്കൗണ്ടിലേക്ക് ചേര്‍്ക്കാനാകുമെന്നാണ് ഒഫിഷ്യല്‍സിന്റെ പ്രതീക്ഷ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല