1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 31, 2019

സ്വന്തം ലേഖകന്‍: അന്താരാഷ്ട്ര സമൂഹത്തിനും ഓയില്‍ വിതരണത്തിനും ഭീഷണിയായ ഇറാനെതിരെ ഒന്നിക്കാന്‍ മക്ക ഉച്ചകോടിയില്‍ സല്‍മാന്‍ രാജാവ് ആവശൃപ്പെട്ടു. വ്യാഴാഴ്ച രാത്രി മക്കയില്‍ചേര്‍ന്ന ജി.സി.സി ഉച്ചകോടിയെ അഭിസംബോധന ചെയ്യുകയായിരുന്നു സല്‍മാന്‍ രാജാവ്.

ഗള്‍ഫ് രാജ്യങ്ങളുടെ മേഖലയില്‍ ഇറാന്റെ കടന്നു കയറ്റത്തേയും ആണവ, ബാലസ്റ്റിക്ക് മിസൈല്‍ പദ്ധതി യു.എന്‍ മാനദണ്ഡത്തിന് എതിരാണെന്നും സല്‍മാന്‍ രാജാവ് പറഞ്ഞു.

ആഗോള സമുഹത്തിന് ഭീഷണിയായ ഇറാനെതിരെ അന്താരാഷ്ട്ര സമൂഹവും ഉണരണം. ഇറാന്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ്. അല്‍ സഫാ കൊട്ടാരത്തില്‍ ജി.സി.സി ഉച്ചകോടി ഉദ്ഘാടനം ചെയ്ത് സല്‍മാന്‍ രാജാവ് പറഞ്ഞു.

യു.എ.ഇ തീരത്ത് സൗദിയുടേതടക്കമുള്ള എണ്ണ കപ്പല്‍ ആക്രമിക്കുകയും റിയാദില്‍ അരാംകോ പൈപ്പ്‌ലൈനിന് നേരെ ആക്രമണം നടത്തുകയും ചെയ്ത പശ്ചാത്തലത്തിലാണ് സല്‍മാന്‍ രാജാവ് അടിയന്തിര ഉച്ചകോടി വിളിച്ചുചേര്‍ത്തത്. ക്രിമിനല്‍ സ്വഭാവമുള്ള ഇറാനെയും ഹൂത്തികളേയും ചെറുക്കാന്‍ ജിസിസി രാജ്യങ്ങള്‍ പരസ്പരം കൈകോര്‍ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

സുരക്ഷ തകര്‍ത്ത് ഗള്‍ഫ്‌മേഖലയില്‍ സംഘംര്‍ഷമുണ്ടാക്കാനാണ് ഇറാന്‍ ശ്രമിക്കുന്നത്. ഈ നടപടികളെ അറബ്, മുസ്ലിം രാജ്യങ്ങളിലെ തലവന്‍മാര്‍ ശക്തിയായി അപലപിച്ചു. ഇറാന്‍ ഭരണകൂടത്തിനെതിരെ അന്താരാഷ്ട്ര സമൂഹം കര്‍ശന നടപടികള്‍ കൈക്കൊള്ളണമെന്ന് അറബ് ലീഗ് ഉച്ചകോടി ആവശ്യപ്പെട്ടു. ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നത് നിര്‍ത്തിയേ തീരൂ. ഇക്കാരൃത്തില്‍ ഇറാന്‍ വാഗ്ദാനങ്ങള്‍ പാലിക്കണണമെന്നും ജിസി.സി. രാജ്യങ്ങളിലെ ഭരണമേധാവികള്‍ ആവശ്യപ്പെട്ടു.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.