യമനില്‍ ഹൂത്തികള്‍ക്കെതിരെ പട നയിക്കുന്ന സൗദി അറേബ്യയും സഖ്യ കക്ഷികളും ഹൂത്തികള്‍ക്ക് ആയുധങ്ങള്‍ എത്തിച്ചു നല്‍കുന്നതിന് അടിയന്തര വിലക്ക് ഏര്‍പ്പെടുത്തണമന്ന ആവശ്യവുമായി ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതിക്ക് മുന്‍പില്‍. യുഎന്‍ സുരക്ഷാ സമിതിയില്‍ പ്രമേയം പാസാക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
യമനില്‍ തങ്ങള്‍ നടത്തുന്ന ഇടപെടീലുകള്‍ അവിടുത്തെ പ്രസിഡന്റിന്റെ അപേക്ഷയെ തുടര്‍ന്നാണെന്ന് വിശദീകരിക്കുന്ന കത്തും ജിസിസി രാജ്യങ്ങള്‍ സുരക്ഷാ സമിതി അധ്യക്ഷന് മുന്നില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
ഫ്രഞ്ച് അംബാസിഡറായ ഫ്രാന്‍കോയി ഡിലാത്രെയാണ് നിലവിലെ സുരക്ഷാ സമിതിയുടെ അധ്യക്ഷന്‍. ജിസിസി രാജ്യങ്ങളുടെ അപേക്ഷയില്‍ എന്ത് തീരുമാനമായിരിക്കും കൈക്കൊള്ളുക എന്ന് പ്രതികരിക്കാന്‍ അദ്ദേഹം തയാറായില്ല. നേരത്തെ യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ സ്ഥിരാംഗത്വമുള്ള റഷ്യ ജിസിസ് രാജ്യ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയിരുന്നു. സുരക്ഷാ സമിതി ചേരുന്നതിന് മുന്നോടിയായിട്ടായിരുന്നു ഇവരുടെ കൂടിക്കാഴ്ച്ച.
ലിബിയയില്‍ സംഭവിച്ചത് യെമനില്‍ ആവര്‍ത്തിക്കാതിരിക്കുന്നതിനായി ജിസിസി രാജ്യങ്ങളുടെ അപേക്ഷയിന്മേല്‍ കരുതലോടെ മാത്രമെ യുഎന്‍ തീരുമാനമെടുക്കുകയുള്ളെന്ന് യുഎന്‍ സുരക്ഷാ സമിതി അംഗം പറഞ്ഞു. പേരു വെളിപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് അദ്ദേഹം ഗള്‍ഫ് ന്യൂസിനോട് സംസാരിച്ചത്. മാധ്യമങ്ങളോട് സംസാരിക്കാനുള്ള അവകാശം യുഎന്‍ സുരക്ഷാ സമിതി അംഗങ്ങള്‍ക്കില്ല. അതിന് വക്താക്കള്‍ക്ക് മാത്രമെ അനുവാദമുള്ളു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല