സ്വന്തം ലേഖകൻ: ജി.സി.സി രാജ്യങ്ങളിൽ ട്രാഫിക് പിഴകൾക്ക് ഏകീകൃത രൂപമാണെന്നും ട്രാഫിക് പിഴകളിൽ പരാതിയുള്ളവർക്ക് റോയൽ ഒമാൻ പൊലീസ് വഴി പരാതി നൽകാമെന്നും അധികൃതർ വ്യക്തമാക്കി. ഇത്തരം ഗതാഗത നിയമ ലംഘനങ്ങൾ ഒഴിവാക്കാൻ, മറ്റ് ജി.സി.സി രാജ്യങ്ങളിലേക്ക് യാത്ര പുറപ്പെടുന്നതിന് മുമ്പ് അവിടുത്തെ നിയമങ്ങൾ മനസ്സിലാക്കിയിരിക്കണമെന്ന് റോയൽ ഒമാൻ പൊലീസ് ആവശ്യപ്പെട്ടു.
ട്രാഫിക് പിഴ ശരി അല്ലെന്നോ, അല്ലെങ്കിൽ ഗതാഗത കുറ്റകൃത്യങ്ങൾ ചെയ്തിട്ടില്ലെന്നോ തോന്നുകയാണെങ്കിൽ ഇത്തരക്കാർക്ക് റോയൽ ഒമാൻ പൊലീസിന്റെ ട്രാഫിക് വിഭാഗം വഴി പരാതി നൽകാവുന്നതാണ്. എന്നാൽ ഇതിന് പരിഹാരം ലഭിക്കാൻ കാലതാമസം പിടിക്കും. ഇത്തരക്കാർക്ക് പിഴ ലഭിച്ച ജി.സി.സി രാജ്യങ്ങളിൽപോയി നേരിട്ട് പോയി പരാതിയും നൽകാവുന്നതാണെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു..പിഴകൾ റോയൽ ഒമാൻ പൊലീസ് വെബ് സൈറ്റ് വഴിയും അടക്കാവുന്നതാണ്.
അതിനിടെ യുഎഇയിൽ യാത്ര ചെയ്ത ചിലർക്ക് നൂറുകണക്കിന് റിയാൽ പിഴ വീണതായി സാമൂഹിക മാധ്യമങ്ങളിൽ പരാതികൾ ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് വിശദീകരണവുമായി റോയൽ ഒമാൻ പൊലീസ് വിശദീകരണവുമായി എത്തിയിരിക്കുന്നത്. ചില ജി.സി.സി രാജ്യങ്ങളിൽ സ്മാർട്ട് റഡാറുകൾ നിലവിലുണ്ട്. വാഹനം ഓടിക്കുമ്പോൾ ഫോൺ ചെയ്യുന്നതും ട്രാക്കുകൾ മാറുന്നതിനും ഇത്തരം റഡാറുകൾ ഒപ്പിയെടുക്കുകയും പിഴ ഈടാക്കുകയും ചെയ്യുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല