![](https://www.nrimalayalee.com/wp-content/uploads/2021/12/GCC-Summit-Saudi-Crown-Prince-Oman-Visit.jpeg)
സ്വന്തം ലേഖകൻ: ഔദ്യോഗിക സന്ദര്‍ശനത്തിനായി ഒമാനിലെത്തിയെ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സഊദിനെ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് സ്വീകരിച്ചു. വിമാനത്താവളത്തില്‍ മന്ത്രിമാര്‍ ഉള്‍പ്പടെ ഉന്നതര്‍ സന്നിഹിതരായിരുന്നു.
ജിസിസി ടൂറിന്റെ ഭാഗമായാണ് സൗദി കിരീടാവകാശിയുടെ ഒമാന്‍ സന്ദര്‍ശനം. ഒമാനില്‍ നിന്ന് യുഎഇയിലേക്കും ഇവിടെ നിന്നു ബഹ്‌റൈനിലേക്കും തുടര്‍ന്ന് ഖത്തറിലും സന്ദര്‍ശനം നടത്തും. ഉന്നതതല സംഘവും അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്. ചൊവ്വാഴ്ച ഇരു രാജ്യങ്ങളും തമ്മിലെ സഹകരണം സംബന്ധിച്ചും പൊതുതാൽപര്യ വിഷയങ്ങളിലും ചര്‍ച്ച നടക്കും.
മുഹമ്മദ് ബിന്‍ സല്‍മാന്റെ സന്ദര്‍ശനത്തിനു മുന്നോടിയായി ഒമാനും സൗദി അറേബ്യയും 13 നിക്ഷേപ കരാറുകളില്‍ ഒപ്പുവച്ചു. ഒമാന്‍ ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റിയുടെയും സ്വകാര്യ മേഖലാ സ്ഥാപനങ്ങളുടെയും ഉടമസ്ഥതയിലുള്ള നിരവധി കമ്പനികള്‍ മുഖേനയാണ് പുതിയ കരാറുകള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല